ബോളിവുഡില്‍ മറ്റൊരു താരകല്യാണത്തിന് കൂടി അരങ്ങൊരുങ്ങുന്നു; യുവതാരങ്ങളായ രണ്‍ബീറും ആലിയയും ഈ മാസം വിവാഹിതരാവുമെന്ന് റിപോര്‍ട്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മുംബൈ: (www.kvartha.com 03.04.2022) ബോളിവുഡ് ലോകം മറ്റൊരു താരവിവാഹത്തിന് കൂടി ഒരുങ്ങുന്നു. യുവതാരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഈ മാസം വിവാഹിതരാകുന്നുവെന്ന് റിപോര്‍ട്. രണ്‍ബീറിന്റെ മാതാവ് നീതു കപൂര്‍ സെലിബ്രിറ്റി ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ സ്റ്റോറില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് രണ്‍ബീര്‍-ആലിയ വിവാഹം ഉടന്‍ ഉണ്ടാവുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. 
Aster mims 04/11/2022

മനീഷിനെ പിന്നീട് താരത്തിന്റെ വസതിയിലും കണ്ടു. ആലിയയും രണ്‍ബീറും ഷൂടിങ് തിരക്കുകള്‍ക്കിടയില്‍ വിവാഹത്തിനായി തീയതി തേടുന്നതായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. 

രാജസ്ഥാനിലെ ഉദയ്പൂരില്‍ വച്ചാകും താരവിവാഹമെന്ന് നേരത്തെ റിപോര്‍ടുകള്‍ വന്നെങ്കിലും മുംബൈയിലെ കപൂര്‍ കുടുംബത്തില്‍വച്ച് പരിപാടി നടത്താനാണ് ഇപ്പോള്‍ ഇരുകുടുംബങ്ങളും തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. 

ബോളിവുഡില്‍ മറ്റൊരു താരകല്യാണത്തിന് കൂടി അരങ്ങൊരുങ്ങുന്നു; യുവതാരങ്ങളായ രണ്‍ബീറും ആലിയയും ഈ മാസം വിവാഹിതരാവുമെന്ന് റിപോര്‍ട്


നാല് വര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നു. ഏപ്രില്‍ രണ്ടാം വാരമാകും വിവാഹമെങ്കിലും തീയതി ഉറപ്പിച്ചിട്ടില്ലെന്ന് റിപോര്‍ടുകള്‍ പറയുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹം. ബോളിവുഡ് ഇതിഹാസം രാജ് കപൂറിന്റെ കൊച്ചുമകനും നടന്‍ ഋഷി കപൂറിന്റെ മകനുമാണ് രണ്‍ബീര്‍. പ്രശസ്ത സംവിധായകന്‍ മഹേഷ് ഭട്ടിന്റെയും സോണി റസ്ദാന്റെയും മകളാണ് ആലിയ.

ബോക്‌സ് ഓഫീസില്‍ റെകോഡ് കളക്ഷനുമായി മുന്നേറുന്ന ആര്‍ആര്‍ആര്‍ ആണ് ആലിയയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. രണ്‍ബീറിനൊപ്പം അഭിനയിച്ച ബ്രഹ്മാസ്ത്ര ഈ വര്‍ഷം സെപ്റ്റംബര്‍ ഒമ്പതിന് റിലീസ് ചെയ്യും.

Keywords:  News, National, India, Mumbai, Entertainment, Cinema, Bollywood, Marriage, Lifestyle & Fashion, Ranbir Kapoor and Alia Bhatt are getting married; wedding confirmed this month
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia