ഹൈദരാബാദ്: (www.kvartha.com 25.12.2020) രക്തസമ്മര്‍ദത്തെ തുടര്‍ന്ന് നടന്‍ രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദില്‍ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് രജനിക്ക് രക്തസമ്മര്‍ദം അനുഭവപ്പെടുന്നത്. അപ്പോളോ ആശുപത്രിയിലാണ് താരം ചികിത്സയില്‍ കഴിയുന്നത്. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഡിസംബര്‍ 22 ന് കോവിഡ് -19 ന് അദ്ദേഹം ടെസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ ഹൈദരാബാദിലെ ഷൂട്ടിംഗ് സ്ഥലത്ത് ചില ക്രൂ അംഗങ്ങള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
Keywords: Rajinikanth admitted to hospital after blood pressure spikes, Hyderabad, News, Cine Actor, Cinema, Rajanikanth, Hospital, Treatment, National,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.