Ponniyin Selvan | 'ചോള ഹിന്ദു രാജാവായിരുന്നോ'? വെട്രിമാരന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വിവാദം ചൂട് പിടിച്ചു; 'ഹിന്ദു' എന്ന പദം കൊണ്ടുവന്നത് ബ്രിടീഷുകാർ, ചോള സാമ്രാജ്യത്തിന്റെ കാലത്ത് ഹിന്ദുമതം ഇല്ലായിരുന്നുവെന്ന് കമൽ ഹാസൻ; എതിർത്ത് ബിജെപി

ചെന്നൈ: (www.kvartha.com) മണിരത്‌നം ചിത്രം 'പൊന്നിയിൻ സെൽവൻ 1'നെക്കുറിച്ചുള്ള സംവിധായകൻ വെട്രിമാരന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വിവാദങ്ങൾ വർധിച്ചുവരികയാണ്. ഈ സിനിമയുടെ റിലീസിന് ശേഷം, 'ചോള ഒരു ഹിന്ദു രാജാവായിരുന്നോ' എന്ന ചർചയ്ക്ക് തുടക്കമിട്ടു. ഇപ്പോഴിതാ വെട്രിമാരനെ പിന്തുണച്ച് കമൽഹാസൻ ചോള സാമ്രാജ്യത്തിന്റെ കാലത്ത് ഹിന്ദുമതം ഇല്ലായിരുന്നുവെന്ന് പറഞ്ഞു.
  
Ponniyin Selvan | 'ചോള ഹിന്ദു രാജാവായിരുന്നോ'? വെട്രിമാരന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വിവാദം ചൂട് പിടിച്ചു; 'ഹിന്ദു' എന്ന പദം കൊണ്ടുവന്നത് ബ്രിടീഷുകാർ, ചോള സാമ്രാജ്യത്തിന്റെ കാലത്ത് ഹിന്ദുമതം ഇല്ലായിരുന്നുവെന്ന് കമൽ ഹാസൻ; എതിർത്ത് ബിജെപി

പൊന്നിയിൻ സെൽവൻ ഒന്നിൽ ചോളരാജാക്കന്മാരുടെ കഥ പറയുന്നു. ചിത്രം പുറത്തിറങ്ങിയതിന് ശേഷമാണ് വിവാദങ്ങൾ ആരംഭിച്ചത്. ചോള രാജാവായ രാജരാജ ഒന്നാമൻ ഹിന്ദു രാജാവായിരുന്നില്ലെന്നും ചോള സാമ്രാജ്യത്തിന്റെ കാലത്ത് ഹിന്ദുമതം എന്ന പേരിൽ ഒരു മതവും ഉണ്ടായിരുന്നില്ലെന്നും ചിത്രത്തെക്കുറിച്ച് സംവിധായകൻ വെട്രിമാരൻ പറഞ്ഞിരുന്നു. 'നമ്മുടെ ചിഹ്നങ്ങളെ നിരന്തരമായി നമ്മില്‍ നിന്നും തട്ടിയെടുക്കുകയാണ്. വള്ളുവരെ കാവി പൂശുകയും രാജ രാജ ചോളനെ ഹിന്ദുവെന്ന് വിളിക്കുകയും ചെയ്യുന്നത് തുടരുകയാണ്', വെട്രിമാരന്‍ കൂട്ടിച്ചേർത്തു.
  
Ponniyin Selvan | 'ചോള ഹിന്ദു രാജാവായിരുന്നോ'? വെട്രിമാരന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വിവാദം ചൂട് പിടിച്ചു; 'ഹിന്ദു' എന്ന പദം കൊണ്ടുവന്നത് ബ്രിടീഷുകാർ, ചോള സാമ്രാജ്യത്തിന്റെ കാലത്ത് ഹിന്ദുമതം ഇല്ലായിരുന്നുവെന്ന് കമൽ ഹാസൻ; എതിർത്ത് ബിജെപി

അതേസമയം, വെട്രിമാരന്റെ പ്രതികരണത്തിനെതിരെ ബിജെപി രംഗത്തെത്തി. രാജ രാജ ചോളന്‍ ഹിന്ദു രാജാവാണെന്ന് ബിജെപി നേതാവ് എച് രാജ പറഞ്ഞു. രാജ രാജചോളന്‍ നിര്‍മിച്ച രണ്ട് ക്രിസ്ത്യന്‍ പള്ളിയും മുസ്ലിം പള്ളികളും കാണിച്ച് തരാനാകുമോ എന്നും രാജ ചോദിച്ചു. ഇതിനിടെയാണ് വെട്രിമാരനെ പിന്തുണച്ച് തമിഴ് സൂപർതാരവും രാഷ്ട്രീയക്കാരനുമായ കമൽഹാസനും രംഗത്തെത്തിയത്.

രാജരാജ ചോളന്റെ കാലത്ത് ഹിന്ദുമതം ഇല്ലായിരുന്നുവെന്ന് അദ്ദേഹം ഒരു പരിപാടിയിൽ പറഞ്ഞു. രാജ 'രാജ ചോളന്‍റെ കാലത്ത് ഹിന്ദു മതം എന്ന ആശയം ഉണ്ടായിരുന്നില്ല. തങ്ങളുടെ സൗകര്യാര്‍ഥം ബ്രിടീഷുകാര്‍ കൊണ്ടുവന്ന വാക്കാണ് അത്. രാജ രാജ ചോളന്‍റെ കാലത്ത് വൈഷ്ണവം, ശൈവം, സമനം എന്നിങ്ങനെയുള്ള വിശ്വാസങ്ങളാണ് ഉണ്ടായിരുന്നത്. ഈ വിഭാഗക്കാരെയൊക്കെ എങ്ങനെ വേര്‍തിരിച്ച് പറയും എന്ന ആശയക്കുഴപ്പത്താല്‍ ബ്രിടീഷുകാരാണ് നമ്മളെ ഹിന്ദുക്കള്‍ എന്ന് വിളിച്ചത്. തൂത്തുക്കുടി എന്ന സ്ഥലമാനം ട്യൂടികോറിന്‍ എന്ന് ആക്കിയതുപോലെയാണ് അത്', കമല്‍ ഹാസന്‍ പറഞ്ഞു.

അതേസമയം മണിരത്‌നത്തിന്റെ 'പൊന്നിയിൻ സെൽവൻ 1' എന്ന ചിത്രത്തിന് ജനങ്ങളിൽ നിന്ന് വളരെയധികം സ്നേഹവും പിന്തുണയും ലഭിച്ചു. ഐശ്വര്യ റായ് ബചൻ, വിക്രം, കാർത്തി, തൃഷ കൃഷ്ണൻ, ജയറാം രവി, ശോഭിത ധൂലിപാല തുടങ്ങിയ അഭിനേതാക്കളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia