12th Man | ട്വല്‍ത് മാന്‍: രാഹുല്‍ മാധവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍
May 9, 2022, 09:50 IST
കൊച്ചി: (www.kvartha.com) മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ട്വല്‍ത് മാന്‍'. ഇപ്പോഴിതാ, ചിത്രത്തിന്റെ ഒരു ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍. രാഹുല്‍ മാധവിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ഫേസ്ബുകിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
'സാം' എന്ന ഒരു കഥാപാത്രമായിട്ടാണ് രാഹുല്‍ മാധവ് 'ട്വല്‍ത് മാനി'ല്‍ അഭിനയിക്കുക. ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. 'ട്വല്‍ത് മാന്‍' എന്ന ചിത്രം ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ 20നാണ് റിലീസ് ചെയ്യുക.
കെ ആര്‍ കൃഷ്ണകുമാറിന്റെ തിരക്കഥയിലാണ് 'ട്വല്‍ത് മാന്‍' എത്തുക. ഒരു ത്രിലര്‍ ചിത്രം തന്നെയാകും ഇത്. 'ദൃശ്യം രണ്ട്' എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് 'ട്വല്‍ത് മാന്‍'. മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുമ്പോള്‍ അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറുകയാണ്. മോഹന്‍ലാലിന്റെ മികച്ച ഒരു കഥാപാത്രമായിരിക്കും 'ട്വല്‍ത് മാനി'ലേത്.
അനുശ്രീ, അദിതി രവി, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍ തുടങ്ങി നിരവധി താരനിരകള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
Keywords: News,Kerala,State,Kochi,Entertainment,Cinema,Mohanlal,Facebook,Social-Media, Rahul Madhav charecter poster from '12th Man' out
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.