നടന്‍ ധ്രുവന്‍ വിവാഹിതനായി; വധു അഞ്ജലി

 


പാലക്കാട്: (www.kvartha.com 28.03.2022) നടന്‍ ധ്രുവന്‍ വിവാഹിതനായി. അഞ്ജലിയാണ് വധു. പാലക്കാട് വച്ചു നടന്ന വിവാഹത്തില്‍ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ധ്രുവന്‍ ലീസാമ്മയുടെ വീട് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി.

  
നടന്‍ ധ്രുവന്‍ വിവാഹിതനായി; വധു അഞ്ജലി


നടന്‍ ധ്രുവന്‍ വിവാഹിതനായി; വധു അഞ്ജലി


ചില്‍ഡ്രന്‍സ് പാര്‍ക്ക്', 'ഫൈനല്‍സ്', 'വലിമൈ', തുടങ്ങിയ ചിത്രങ്ങളിലൂടെ താരം ആരാധകരുടെ മനസ് കീഴടക്കി. മോഹന്‍ലാല്‍ നായകനായ 'ആറാട്ട്' എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. നാന്‍സി റാണി, ജനഗണമന തുടങ്ങിയവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

 

 Keywords:  'Queen' movie fame Dhruvan enters wedlock, Palakkad, News, Cinema, Cine Actor, Marriage, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia