ജയസൂര്യ - രഞ്ജിത്ത് ശങ്കർ ഒരുമിക്കുന്ന പുണ്യാളൻ അഗർബത്തീസ് രണ്ടാം ഭാഗത്തിന്റെ പ്രോഡക്ട് ലോഞ്ചിങ് വീഡിയോ പുറത്തിറങ്ങി; ജോയ് താക്കോൽക്കാരന്റെ പുതിയ ബിസിനസ് എന്താണെന്ന് കാണാം
Oct 2, 2017, 15:49 IST
തൃശൂർ: (www.kvartha.com 02.10.2017) ജയസൂര്യ - രഞ്ജിത്ത് ശങ്കർ ഒരുമിക്കുന്ന പുണ്യാളൻ അഗർബത്തീസ് രണ്ടാം ഭാഗത്തിന്റെ പ്രോഡക്ട് ലോഞ്ചിങ് വീഡിയോ പുറത്തിറങ്ങി. ജോയ് താക്കോൽക്കാരൻ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുമ്പോൾ എന്തായിരിക്കും പുതിയ കച്ചവടമെന്ന് ആരാധകർ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. ‘പുണ്യാളൻ വെള്ളമാണ്’ പുതിയ സിനിമയിൽ ജയസൂര്യയുടെയും കൂട്ടുകാരുടെയും കച്ചവടം. ജയസൂര്യ തന്നെയാണ് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ ഇത് പുറത്ത് വിട്ടത്.
ചിത്രത്തിന്‍റെ രണ്ടാം ഭാഗം എടുക്കുന്നതിനെ കുറിച്ച് ഫെയ്‌സ്ബുക്കിലും മറ്റും നിരവധി പേർ ആവശ്യവുമായി വന്നിരുന്നു. തുടർന്ന് ജയസൂര്യ തന്നെ പുണ്യാളൻ അഗർബത്തീസിന്‍റെ രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിക്കുന്നുവെന്നും നല്ലൊരു കഥ കിട്ടിയിട്ടുണ്ടെന്നും വൈകാതെ തുടങ്ങുമെന്നും പ്രഖ്യാപിച്ചിരുന്നു.
നേരത്തെ ജോയ് താക്കോൽക്കാരന്റെ പുതിയ വ്യാപാരത്തെ കുറിച്ച് പറയാൻ പ്രേക്ഷകർക്ക് സംവിധായകൻ അവസരം നൽകിയിരുന്നു. ഫെയ്‌സ്ബുക്കിലൂടെയും ഇ-മെയിലിലൂടെയും മറ്റും നിരവധി പേര് പല സാധനങ്ങളുടെ പേര് വിവരങ്ങൾ സംവിധായാകനെ അറിയിച്ചിരുന്നു.
കുഞ്ചാക്കോ ബോബൻ നായകനായ 'രാമന്‍റെ ഏദൻതോട്ടമാണ്' രഞ്ജിത്തിന്‍റെ പുറത്തിറങ്ങിയ അവസാന ചിത്രം. ‘പുണ്യാളൻ വെള്ളം' നവംബറിൽ റിലീസാകും.
ചിത്രത്തിന്‍റെ രണ്ടാം ഭാഗം എടുക്കുന്നതിനെ കുറിച്ച് ഫെയ്‌സ്ബുക്കിലും മറ്റും നിരവധി പേർ ആവശ്യവുമായി വന്നിരുന്നു. തുടർന്ന് ജയസൂര്യ തന്നെ പുണ്യാളൻ അഗർബത്തീസിന്‍റെ രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിക്കുന്നുവെന്നും നല്ലൊരു കഥ കിട്ടിയിട്ടുണ്ടെന്നും വൈകാതെ തുടങ്ങുമെന്നും പ്രഖ്യാപിച്ചിരുന്നു.
നേരത്തെ ജോയ് താക്കോൽക്കാരന്റെ പുതിയ വ്യാപാരത്തെ കുറിച്ച് പറയാൻ പ്രേക്ഷകർക്ക് സംവിധായകൻ അവസരം നൽകിയിരുന്നു. ഫെയ്‌സ്ബുക്കിലൂടെയും ഇ-മെയിലിലൂടെയും മറ്റും നിരവധി പേര് പല സാധനങ്ങളുടെ പേര് വിവരങ്ങൾ സംവിധായാകനെ അറിയിച്ചിരുന്നു.
Credit: Facebook/Jayasurya
Summary: Jayasurya & Ranjith Sankar is one of the best actor-director combos of Mollywood. Well, some of the brilliant movies they have given to the industry, stand as a testimony to that. Punyalan Agarbathees second part product launching has just released.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.