നടിയെ ആക്രമിച്ച കേസിലേക്ക് അനാവശ്യമായി ആളുകളെ വലിച്ചിഴച്ച് ബുദ്ധിമുട്ടിക്കരുതെന്ന് പള്‍സര്‍ സുനി
Feb 25, 2017, 16:31 IST
കൊച്ചി: (www.kvartha.com 25.02.2017) നടിയെ ആക്രമിച്ച കേസിലേക്ക് അനാവശ്യമായി ആളുകളെ വലിച്ചിഴച്ച് ബുദ്ധിമുട്ടിക്കരുതെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. കാക്കനാട് ജില്ലാ ജയിലില്‍ നിന്നും കോടതിയില്‍ തിരിച്ചറിയല്‍ പരേഡിന് കൊണ്ടുപോകുമ്പോള്‍ മാധ്യമങ്ങളോട് സുനി ഇങ്ങനെ പറഞ്ഞത്. ഇപ്പോള്‍ തന്നെ കേസുമായി ബന്ധപ്പെട്ട് ഒരുപാട് ആള്‍ക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണെന്നും സുനി പറഞ്ഞു. എന്നാല്‍ ബുദ്ധിമുട്ടിക്കുന്നത് സിനിമാക്കാരെയാണോ എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു മറുപടി.
നടിയോട് വ്യക്തിവൈരാഗ്യമില്ലെന്ന് പറഞ്ഞ സുനി ആരുടെ ക്വട്ടേഷനാണെന്ന ചോദ്യത്തിന് മറുപടി നല്‍കാനും തയ്യാറായില്ല. താന്‍ എന്തു പറഞ്ഞാലും പോലീസ് പറയുന്നത് അനുസരിച്ച് അല്ലേ കാര്യങ്ങള്‍ നടക്കുകയുള്ളൂവെന്നും സുനി പ്രതികരിച്ചു.
അതിനിടെ കേസില്‍ നിര്‍ണായക തെളിവാകേണ്ട, നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മൂന്ന് റസിഡന്‍സ് ഏരിയകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് വീണ്ടും പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ ക്വട്ടേഷന്‍ സാധ്യത പോലീസ് തള്ളിക്കളഞ്ഞു. സുനില്‍ കുമാറിന് ക്വട്ടേഷന്‍ നല്‍കിയതായി ഇതുവരെ തെളിവുകളില്ലെന്നാണ് പോലീസ് ഭാഷ്യം.
Also Read:
ഒറ്റ നമ്പര്‍ ചൂതാട്ട കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്; ഒരാള്‍ അറസ്റ്റില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Pulsor Sunil on media, Kochi, Court, Mobile Phone, Police, News, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.