Summer in Bethlehem 2 | 'സമ്മര്‍ ഇന്‍ ബത്ലേഹം' രണ്ടാം ഭാഗം പ്രഖ്യാപിച്ച് നിര്‍മാതാവ്

 


കൊച്ചി: (www.kvartha.com) മലയാളി പ്രേക്ഷകരുടെ മനസില്‍ എക്കാലവും തങ്ങിനില്‍ക്കുന്ന ചിത്രമാണ് സമ്മര്‍ ഇന്‍ ബത്ലഹേം. രണ്ടാം ഭാഗത്തിന്റെ സൂചന നല്‍കിയാണ് ചിത്രം അവസാനിച്ചതിനാല്‍ രണ്ടാം ഭാഗമുണ്ടാകുമോ എന്ന് ആരാധകരുടെ പതിവ് ചോദ്യമായിരുന്നു. ഇപ്പോഴിതാ, സമ്മര്‍ ഇന്‍ ബത്ലഹേം ഇറങ്ങി 24 വര്‍ഷത്തിലേക്ക് ചുവടുവയ്ക്കുന്ന വേളയില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന പ്രഖ്യാപനം എത്തിയിരിക്കുകയാണ്.

സമ്മര്‍ ഇന്‍ ബത്ലേഹിമിന്റെ നിര്‍മാതാവ് സിയാദ് കോകറാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്നും താരത്തിന്റെ കൂടെ ഒരു ചിത്രം മാത്രമാണ് ചെയ്യാന്‍ സാധിച്ചിട്ടുള്ളതെന്നും സിയാദ് കോക്കര്‍ പറഞ്ഞു. സമ്മര്‍ ഇന്‍ ബത്ലഹേം രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Summer in Bethlehem 2 | 'സമ്മര്‍ ഇന്‍ ബത്ലേഹം' രണ്ടാം ഭാഗം പ്രഖ്യാപിച്ച് നിര്‍മാതാവ്

മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു. സമ്മര്‍ ഇന്‍ ബത്ലഹേമിനെ ആമിയും നിരഞ്ജനും പ്രേക്ഷക മനസില്‍ തങ്ങിനില്‍ക്കുന്ന കഥാപാത്രമാണ്. മിനിറ്റുകള്‍ കൊണ്ട് നിരഞ്ജന്‍ എന്ന കഥാപാത്രത്തിലൂടെ സിനിമ തന്നെ തന്റേതാക്കി മാറ്റുകയായിരുന്നു മോഹന്‍ലാല്‍. ജയറാമിന് പൂച്ചയെ അയച്ചത് ആരാണെന്നുള്ള ചോദ്യത്തിന് ഇന്നും ഉത്തരം രണ്ടാം ഭാഗത്തിലുണ്ടാകുമോ എന്ന ചോദ്യവും ഇപ്പോള്‍ ഉയരുന്നുണ്ട്.

Keywords: Kochi, News, Kerala, Cinema, Entertainment, Actor, Producer announces second part of 'Summer in Bethlehem'. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia