സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് കേസുകളിലെ അന്വേഷണം മലയാള ചലച്ചിത്രമേഖലയിലേക്കും; വിശദാംശങ്ങള്‍ തേടി നിര്‍മാതാക്കളുടെ അസോസിയേഷന് കത്തയച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 09.09.2020) സ്വര്‍ണക്കടത്തിലും മയക്കുമരുന്ന് കേസിലും അന്വേഷണം മലയാള ചലച്ചിത്രമേഖലയിലേക്കും നീളുന്നു. സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചു. 2019 ജനുവരി ഒന്നു മുതലുള്ള മലയാള സിനിമകളുടെ വിശദാംശങ്ങളാണ് സംഘം പ്രധാനമായും പരിശോധിക്കുന്നത്. കള്ളപ്പണം, സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് സംഘങ്ങളുടെ മലയാള സിനിമാ ബന്ധം എന്നിവയെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.

സിനിമകളുടെ വിശദാംശങ്ങള്‍ അടിയന്തരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കളുടെ സംഘടനയ്ക്ക് സ്‌പെഷ്യല്‍ ബ്രാഞ്ച് കത്ത് അയച്ചു. 2019 ജനുവരി ഒന്നു മുതലുള്ള മലയാള സിനിമകളിലെ അഭിനേതാക്കള്‍, ഇവര്‍ക്ക് നല്‍കിയ പണം, ആകെ ചെലവായ തുക, പണത്തിന്റെ ഉറവിടം എന്നീ വിവരങ്ങളാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് തേടിയിരിക്കുന്നത്. സിനിമാ നിര്‍മാണ മേഖലയിലേക്ക് കള്ളപ്പണം ഒഴുക്കുന്നു എന്ന ആരോപണം ഉയരുന്നതിന് പിന്നാലെയാണ് അന്വേഷണം മലയാള സിനിമാ വ്യവസായത്തിലേക്കും നീളുന്നത്.

സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് കേസുകളിലെ അന്വേഷണം മലയാള ചലച്ചിത്രമേഖലയിലേക്കും; വിശദാംശങ്ങള്‍ തേടി നിര്‍മാതാക്കളുടെ അസോസിയേഷന് കത്തയച്ചു

മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദ് പ്രമുഖ സംവിധായകന്‍ ഖാലിദ് റഹ്മാനെ 22 തവണ ഫോണില്‍ വിളിച്ചുവെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ജൂണ്‍, ജൂലായ് മാസങ്ങളിലായി 22 തവണയാണ് ഖാലിദ് റഹ്മാന്‍ അനൂപ് മുഹമ്മദിനെ ഫോണില്‍ വിളിച്ചത്.

അതേസമയം ബംഗളൂരു മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് കന്നട സിനിമയില്‍ കൂടുതല്‍ താരങ്ങളുടെ അറസ്റ്റ് നടന്നുവരികയാണ്.

Keywords:  Probe in gold smuggling and drug cases extends to Malayalam film industry; Letter sent to producers association seeking details, Kochi, News, Cinema, Actress, Actor, Letter, Investigates, Probe, Trending, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script