നടന്‍ ഉണ്ണി രാജന്‍ പി ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവം; രണ്ടാം പ്രതിയും ഭര്‍തൃമാതാവുമായ ശാന്ത രാജന്‍ പി ദേവ് ഒളിവിലെന്നു പൊലീസ്
Jun 26, 2021, 12:33 IST
തിരുവനന്തപുരം: (www.kvartha.com 26.06.2021) നടന്‍ ഉണ്ണി രാജന്‍ പി ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ടാം പ്രതിയും ഭര്‍തൃമാതാവുമായ ശാന്ത രാജന്‍ പി ദേവ് ഒളിവിലെന്നു പൊലീസ്. വീട്ടിലും മകളുടെ വീട്ടിലും ഇവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ലെന്നാണു പൊലീസ് പറയുന്നത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയുടെ പേരില്‍ ഇവരുടെ അറസ്റ്റ് പൊലീസ് ഒരു മാസത്തോളം വൈകിപ്പിച്ചിരുന്നു.
സംഭവത്തില്‍ കേസ് അട്ടിമറിക്കാനുള്ള നീക്കം ആരോപിച്ച് പ്രിയങ്കയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 10- ാം തീയതി രാത്രിയില്‍ പ്രിയങ്കയെ വീട്ടില്‍ നിന്ന് ഇറക്കിവിടുകയും ഉണ്ണിയും അമ്മ ശാന്തയും ചേര്‍ന്ന് മര്‍ദിച്ചെന്നുമാണു പരാതി. 12ന് സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയ ശേഷം സഹോദരനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പ്രിയങ്ക പരാതി നല്‍കിയിരുന്നു. അതിനുശേഷമാണ് പ്രിയങ്ക തൂങ്ങിമരിച്ചത്.
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടാണ് പ്രിയങ്കയെ ഭര്‍തൃ മാതാവും ഭര്‍ത്താവും ചേര്‍ന്ന് പീഡിപ്പിച്ചിരുന്നത്. കായിക അധ്യാപികയായിരുന്ന പ്രിയങ്കയുടേത് പ്രണയ വിവാഹമായിരുന്നു.
Keywords: Priyanka suicide case; Police investigation against Santha Rajan P Dev, Thiruvananthapuram, News, Cinema, Actor, Dowry, Suicide, Police, Arrest, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.