മഹേഷിന്റെ പ്രതികാരം തമിഴ് റീമേക്കിന് പേരായി; ടൈറ്റിൽ പുറത്തിറക്കിയത് മോഹൻലാൽ

 


ചെന്നൈ: (www.kvartha.com 05.10.2017) ഫഹദ് ഫാസിൽ നായകനായി ദിലീഷ് പോത്തൻ സംവിധാനവും പ്രശസ്ത സംവിധായകൻ ആഷിക് അബു നിർമ്മാണവും നിർവ്വഹിച്ച സിനിമയാണ് മഹേഷിന്റെ പ്രതികാരം. വൻ സാമ്പത്തിക വിജയം നേടിയ ചിത്രം മികച്ച നിരൂപക പ്രശംസയും പിടിച്ചു പറ്റിയിരുന്നു. സംവിധായകൻ പ്രിയദർശൻ ഈ സിനിമയുടെ തമിഴ് റീമേക്കിന് ഒരുങ്ങുകയാണ്. മോഹൻലാൽ ടൈറ്റിൽ ലോഞ്ച് നിർവഹിച്ചിരിക്കുന്ന സിനിമക്ക് ‘നിമിർ’ എന്നാണ് പേര് നൽകിയിരിക്കുന്നത്.

'ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിൽ നായകനാകുന്നത്. തെങ്കാശിയിലാണ് ഷൂട്ടിംഗ് നടത്താനുദ്ദേശിക്കുന്നത്. ചിത്രത്തിൻറെ കുറച്ച് ഭാഗങ്ങൾ ദുബൈയിലും ചിത്രീകരിക്കും',സംവിധായകൻ പറഞ്ഞു.

മഹേഷിന്റെ പ്രതികാരം തമിഴ് റീമേക്കിന് പേരായി; ടൈറ്റിൽ പുറത്തിറക്കിയത് മോഹൻലാൽ

അതേസമയം നായകനായി ആദ്യമേ ഉദയനിധി തന്നെയായിരുന്നു മനസ്സിൽ ഉണ്ടായിരുന്നതെന്ന് പ്രിയദർശൻ പറഞ്ഞു. അത് കൊണ്ട് തന്നെ മറ്റൊരു താരത്തെയും സമീപിച്ചില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: We had told you that Udhayanidhi Stalin was collaborating with director Priyadarshan for a film. Now that the shooting is complete, the makers have revealed the title of the project, Nimir. Priyadarshan tells us.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia