ആദ്യ ചിത്രത്തില്‍ കണ്ണിറുക്കലിലൂടെ പ്രേക്ഷകരെ കൈയ്യിലെടുത്തു; രണ്ടാം വരവില്‍ മദ്യവും സിഗരറ്റും! വിമര്‍ശകര്‍ക്ക് മറുപടിയുമായി പ്രിയ വാര്യര്‍

 


കൊച്ചി: (www.kvartha.com 11.04.2019) അഡാര്‍ ലവ് എന്ന തന്റെ ആദ്യ ചിത്രത്തില്‍ മാണിക്യമലരായ പൂവി എന്ന ഗാനത്തില്‍ ഒരൊറ്റ കണ്ണിറുക്കലിലൂടെ പ്രേക്ഷകരെ കൈയ്യിലെടുത്ത താരമാണ് തൃശൂര്‍ സ്വദേശിനിയായ പ്രിയാ വാര്യര്‍. ആ ഒറ്റ കണ്ണിറുക്കലിലൂടെ പ്രിയ എന്ന നടി പ്രശസ്തയായി. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ പാട്ടുകള്‍ ഹിറ്റായി. പ്രിയയ്ക്ക് ഒരുപിടി പരസ്യങ്ങളും മറ്റു ഭാഷകളിലെ ചിത്രങ്ങളിലേക്ക് അവസരവും ലഭിച്ചു.

പ്രിയയുടെ രണ്ടാമത്തെ ചിത്രം ബോളിവുഡിലായിരുന്നു. ശ്രീദേവി ബംഗളോ, ഇതിന്റെ ടീസര്‍ പുറത്തിറങ്ങിയതോടെ പ്രിയയ്‌ക്കെതിരെ ട്രോളുകളുടെ പൂരമായിരുന്നു. ബോളിവുഡിലേക്കുള്ള പ്രിയയുടെ വരവിനെ സ്വാഗതം ചെയ്തതിന് പിന്നാലെയായാണ് വിമര്‍ശകരും എത്തിയത്. സിനിമയിലെ വസ്ത്രധാരണത്തെക്കുറിച്ചായിരുന്നു തുടക്കത്തിലെ വിമര്‍ശനം.

 ആദ്യ ചിത്രത്തില്‍ കണ്ണിറുക്കലിലൂടെ പ്രേക്ഷകരെ കൈയ്യിലെടുത്തു; രണ്ടാം വരവില്‍   മദ്യവും സിഗരറ്റും! വിമര്‍ശകര്‍ക്ക് മറുപടിയുമായി പ്രിയ വാര്യര്‍

അതീവ ഗ്ലാമറസായ പ്രിയയെയായിരുന്നു ടീസറില്‍ കണ്ടത്. പുകവലിയും മദ്യവുമൊക്കെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പിന്നീട് വിമര്‍ശനം. ആ സിനിമയ്ക്ക് അത് അത്യാവശ്യമാണെന്നും പേപ്പറായിരുന്നു താന്‍ സിഗരറ്റിന് പകരം പുകച്ചത് എന്നും താരം വിശദീകരിച്ചു. സിനിമയിലെ മദ്യം കഴിക്കുന്ന രംഗത്ത് ജ്യൂസായിരുന്നു കുടിച്ചതെന്നും പ്രിയ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ പ്രിയ ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്സിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്താണ് .നിമിഷനേരം കൊണ്ടാണ് പ്രിയയുടെ ചിത്രങ്ങള്‍ വൈറലായി മാറുന്നത്. അടുത്തിടെയായിരുന്നു പ്രിയയുടെ പച്ചകുത്തിയ ചിത്രങ്ങള്‍ പുറത്തുവന്നത്. ഗാര്‍പ്പുടൈം എന്നാണ് കഴുത്തിന് താഴെയായി കുറിച്ചിട്ടുള്ളത്. 

യാതൊരുവിധ ആശങ്കകളുമില്ലാതെ ഈ നിമിഷത്തെ നന്നായി വിനിയോഗിച്ചുവെന്ന തരത്തിലുള്ള അര്‍ത്ഥം വരുന്ന വാക്കാണത്. ഓരോ നിമിഷവും ആസ്വദിച്ചാണ് താന്‍ ജീവിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയിലും പഠനത്തെയും മുന്നോട്ട് കൊണ്ടുപോവുന്നുണ്ടെന്നും പ്രിയ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Priya Prakash Varrier's Bollywood debut film Sridevi Bungalow's trailer, Kochi, News, Cinema, Actress, Bollywood, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia