'ഗോള്‍ഡില്‍' ഒന്നിക്കാന്‍ പൃഥ്വിരാജും നയന്‍താരയും

 


കൊച്ചി: (www.kvartha.com 01.09.2021) അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. 'ഗോള്‍ഡ്' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നടന്‍ അജ്മല്‍ അമീറും ഒരു പ്രധാന കഥാപാത്രമായെത്തുന്നു.

നേരത്തെ അല്‍ഫോണ്‍സ് പുത്രനുമായി ഒരു ചിത്രം ചെയ്യുന്ന കാര്യം പൃഥ്വിരാജ് ഒരു അഭിമുഖത്തിനിടെ അറിയിച്ചിരുന്നു . ആ പ്രോജക്ട് തന്നെയാണ് ഇതെന്നാണ് സൂചന. നിലവില്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി'യുടെ തിരക്കുകളിലാണ് പൃഥ്വിരാജ്.

'ഗോള്‍ഡില്‍' ഒന്നിക്കാന്‍ പൃഥ്വിരാജും നയന്‍താരയും

അതേസമയം നേരം, പ്രേമം എന്നീ ഹിറ്റുകള്‍ക്ക് ശേഷം അല്‍ഫോണ്‍സ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ പുറത്ത് വിട്ടിരുന്നു. 'പാട്ട് ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. നയന്‍താരയാണ് ഈ ചിത്രത്തിലും നായികയായെത്തുന്നത്. അല്‍ഫോണ്‍സ് തന്നെയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. യുജിഎം എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സകറിയ തോമസ്, ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

നിവിന്‍ പോളി ചിത്രം 'പ്രേമത്തിന്' ശേഷം അല്‍ഫോണ്‍സ് മറ്റു ചിത്രങ്ങളൊന്നും സംവിധാനം ചെയ്തിരുന്നില്ല. പ്രേമത്തിന്റെ നിര്‍മാതാവ് കൂടിയായ അന്‍വര്‍ റഷീദ് നിര്‍മിക്കുന്ന മറ്റൊരു ചിത്രത്തിലും അല്‍ഫോണ്‍സ് പുത്രന്‍ പങ്കാളിയാണ്. ഈ പ്രോജക്ടിന്റെ മറ്റു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

Keywords:  Prithviraj, Nayanthara on board Alphonse Puthren's thriller Gold, Kochi, News, Cinema, Entertainment, Prithvi Raj, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia