പൃഥ്വിരാജും മോഹന്‍ലാലും ഒന്നിച്ചുള്ള ഫോടോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍; പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി താരങ്ങള്‍, ആവേശത്തില്‍ ആരാധകരും
Jul 11, 2021, 21:58 IST
കൊച്ചി: (www.kvartha.com 11.07.2021) ലൂസിഫറിന് ശേഷം വീണ്ടും സൂപെര്‍ സ്റ്റാര്‍ മോഹന്‍ ലാലിനെ നായകന്‍ ആക്കിയുള്ള ചിത്രത്തിനൊരുങ്ങുകയാണ് പൃഥ്വിരാജ്. ലാലേട്ടനൊപ്പം ബ്രോ ഡാഡിയാണ് താരം ഒരുക്കുന്നത്. അധികം വൈകാതെ തന്നെ ചിത്രത്തിന്റെ ഷൂടിങ് തുടങ്ങുമെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.
പൃഥ്വിരാജും മോഹന്‍ലാലും ഒന്നിച്ചുള്ള ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സുപ്രിയയാണ് ചിത്രം പങ്കുവെച്ചത്. ഫോണില്‍ കാര്യമായി തിരയുകയാണ് പൃഥ്വിരാജ്. തൊട്ടടുത്ത് അതു നോക്കി നില്‍ക്കുന്ന മോഹന്‍ലാലിനേയും കാണാം. ബ്രോ ഡാഡി, റോളിങ് സൂണ്‍ എന്ന അടിക്കുറിപ്പിലാണ് സുപ്രിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതിനിടെ മോഹന്‍ലാലിന്റെ താടിയിലാണ് ആരാധകരുടെ നോട്ടം പതിഞ്ഞത്.
താടി നീട്ടി വളര്‍ത്തിയ ലുകിലാണ് മോഹന്‍ലാല്‍. താരത്തിന്റെ താടി ലുകിനെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയിലെ ചിത്രത്തിന് താഴെ വരുന്നത്. സിനിമയുടെ ഷൂടിങ് വളരെ പെട്ടെന്ന് തന്നെ ആരംഭിക്കുമെന്നും പൃഥ്വിരാജ് അറിയിച്ചു. ലൂസിഫര്‍ പോലെ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ രീതിയില്‍ കോളിളക്കം സൃഷ്ടിക്കുന്ന ചിത്രം ആയിരിക്കും ബ്രോ ഡാഡി എന്നാണ് ആരാധകരുടെ പ്രതീക്ഷ.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീജിത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
സിനിമയില്‍ കല്യാണി പ്രിയദര്‍ശന്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു. മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
Keywords: Prithviraj and Mohanlal's photo goes viral on social media, Kochi, News, Cinema, Social Media, Mohanlal, Prithvi Raj, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.