ഒടിയന്‍ സിനിമ മൊബൈലില്‍ പകര്‍ത്തി ലൈവായി ഫേസ്ബുക്കിലിട്ട യുവാവിനെ പിടികൂടിയശേഷം വിട്ടയച്ചു; പോലീസിന്റെ വിശദീകരണം വിചിത്രം

 


തൃശൂര്‍: (www.kvartha.com 15.12.2018) ഒടിയന്‍ സിനിമ മൊബൈലില്‍ പകര്‍ത്തി ലൈവായി ഫേസ്ബുക്കിലിട്ട യുവാവിനെ പിടികൂടിയശേഷം വിട്ടയച്ചു. നഗരത്തിലെ പ്രമുഖ തിയറ്ററില്‍ റിലീസ് ദിവസമായ വെള്ളിയാഴ്ചയാണ് സംഭവം.

എന്നാല്‍ തിയറ്ററില്‍ നിന്നും ചിത്രം പകര്‍ത്തിയത് തെളിഞ്ഞെങ്കിലും സംഭവത്തില്‍ പരാതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാളെ വെറുതെ വിട്ടതെന്നാണ് പോലീസിന്റെ വിശദീകരണം. ഒരു മിനിറ്റ് മാത്രമേ ചിത്രം ലൈവായി ടെലികാസ്റ്റ് ചെയ്തിട്ടുള്ളൂവെന്നും ഇത് പിന്നീട് ഡിലീറ്റ് ചെയ്യിച്ചെന്നും പോലീസ് പറയുന്നു. തിയറ്ററില്‍നിന്നു വ്യാജ പകര്‍പ്പ് എടുക്കുന്നതിനു എതിരെ ശക്തമായ പ്രചരണം നടത്തുന്നതിനിടയിലാണു പോലീസ് പ്രതിയെ വെറുതെ വിട്ടിരിക്കുന്നത്.

 ഒടിയന്‍ സിനിമ മൊബൈലില്‍ പകര്‍ത്തി ലൈവായി ഫേസ്ബുക്കിലിട്ട യുവാവിനെ പിടികൂടിയശേഷം വിട്ടയച്ചു; പോലീസിന്റെ വിശദീകരണം വിചിത്രം

അതിനിടെ ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ പുറത്ത് വന്ന സംഭവമുണ്ടായിട്ടും ഇയാളെ വെറുതെ വിട്ടത് ദുരൂഹമാണെന്ന ആരോപണവും ഉയരുന്നുണ്ട്. ചിത്രത്തിന്റെ നിര്‍മാതാക്കളെ അറിയിക്കുന്നതിന് പകരം ഫിലിം റെപ്രസന്റേറ്റീവിനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ ശേഷം പ്രതിയെ വെറുതെ വിട്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.

അതേസമയം, കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഒടിയന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ ചിത്രം റിലീസ് ചെയ്‌തെങ്കിലും തിരുവനന്തപുരത്തും കോഴിക്കോടും പലയിടങ്ങളിലും ഷോ മാറ്റിവയ്ക്കുന്ന സാഹചര്യമുണ്ടായി. ഇതിനിടയില്‍ ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പേജില്‍ ചിത്രം മോശമാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ആരാധകര്‍ പൊങ്കാലയിടുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police detained one for Odiyan film recorded in Theater, Thrissur, News, Cinema, Entertainment, Police, Complaint, Facebook, Mobile, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia