മാഗസിനില്‍ പ്രധാനമന്ത്രിയുടെ ചിത്രം കാണിച്ച് ഇതാരാണെന്ന ചോദ്യത്തിന് ഒന്നരവയസുകാരന്റെ മറുപടി; മകന്റെ വീഡിയോ പങ്കുവച്ച നടി ഗുല്‍ പനാഗിന് നല്‍കിയ മോദിയുടെ പ്രതികരണം ഇങ്ങനെ

 


ന്യൂഡല്‍ഹി: (www.kvartha.com 17.10.2019) ബോളിവുഡ് നടി ഗുല്‍ പനാഗ് പങ്കുവച്ച വീഡിയോയ്ക്ക് പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു മാഗസിന്റെ കവര്‍ ചിത്രമായി നല്‍കിയിരിക്കുന്ന മോദിയുടെ ചിത്രം കാണിച്ച് ഇതാരണെന്ന നടിയുടെ ചോദ്യത്തിന് ഒന്നര വയസ്സുള്ള മകന്‍ മോദി എന്ന് മറുപടി പറയുന്നതാണ് വീഡിയോയില്‍. മോദി ജി എന്ന് ഗുല്‍ പനാഗ് കുഞ്ഞിന് തിരുത്തി പറഞ്ഞുകൊടുക്കുന്നതും അത് കുഞ്ഞ് പറയുന്നതും കാണാം.

മാഗസിനില്‍ പ്രധാനമന്ത്രിയുടെ ചിത്രം കാണിച്ച് ഇതാരാണെന്ന ചോദ്യത്തിന് ഒന്നരവയസുകാരന്റെ മറുപടി; മകന്റെ വീഡിയോ പങ്കുവച്ച നടി ഗുല്‍ പനാഗിന് നല്‍കിയ മോദിയുടെ പ്രതികരണം ഇങ്ങനെ

വീഡിയോയ്‌ക്കൊപ്പം ഇപ്പോള്‍ നിഹാല്‍ മാഗസിനിലും പത്രത്തിലും കാണുന്ന മോദിജിയുടെ ചിത്രം തിരിച്ചറിയുന്നുണ്ടെന്നും നടി ട്വീറ്റില്‍ കുറിച്ചു. പ്രധാനമന്ത്രിയെ ടാഗ് ചെയ്തായിരുന്നു ട്വീറ്റ്. ''അതിമനോഹരമാണ്'' എന്നായിരുന്നു മോദിയുടെ പ്രതികരണം. ''എന്റെ സന്ദേശം കുഞ്ഞ് നിഹാലിനോടുകൂടി പങ്കുവയ്ക്കൂ'' എന്നും ആശംസകള്‍ നേര്‍ന്ന് അദ്ദേഹം കുറിച്ചു. വീഡിയോ ഇതിനോടകം വൈറലായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  New Delhi, News, National, Cinema, Entertainment, Actress, Narendra Modi, Prime Minister, Video, Baby, PM Modi Responds After Gul Panag Tags Him In Video Of Her Son
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia