20 കാമുകിമാരെ പോറ്റാന്‍ മോഷണം പതിവാക്കി, ഒടുവില്‍ പിടിയിലായത് പിസ്സ ഹട്ട് കൊള്ളയടിച്ചതോടെ; കാമുകന്റെ ദീന രോദനം കേട്ട് പോലീസ് ഞെട്ടി

 


ഡറാഡൂണ്‍: (www.kvartha.com 24.01.2018) 20 കാമുകിമാരെ പോറ്റാന്‍ വേണ്ടി മോഷണം പതിവാക്കിയ കാമുകന്‍ ഒടുവില്‍ പിടിയിലായി. പിസ്സ ഹട്ട് കൊള്ളയടിക്കപ്പെട്ടതോടെയാണ് കാമുകന്‍ പോലീസ് പിടിയിലാകുന്നത്. കാമുകന്റെ ദീന രോദനം കേട്ട് പോലീസ് പോലും ഞെട്ടി.

കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡില്‍ ആണ് പിസ്സ ഹട്ട് കൊള്ളയടിക്കപ്പെട്ടത്. പിസ്സ ഹട്ടില്‍ കയറി കത്തികാട്ടി ഭീഷണിപ്പെടുത്തി 3.45 ലക്ഷം രൂപ കവര്‍ന്നെന്നായിരുന്നു കേസ്. മിസ്റ്റര്‍ ഉത്തരാഖണ്ഡ് നൃത്ത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അദ്‌നാന്‍ എന്ന യുവാവും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തില്‍ ബോധ്യമായി. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തു വന്നത്.

20 കാമുകിമാരെ പോറ്റാന്‍ മോഷണം പതിവാക്കി, ഒടുവില്‍ പിടിയിലായത് പിസ്സ ഹട്ട് കൊള്ളയടിച്ചതോടെ; കാമുകന്റെ ദീന രോദനം കേട്ട് പോലീസ് ഞെട്ടി


ചില സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച അദ്‌നാന്‍ മുംബൈയിലേക്ക് പോകാനിരിക്കുകയായിരുന്നു. ജീവിത ചെലവുകള്‍ക്കായും ആഡംബരത്തിനുമായി പണം ശേഖരിക്കാനാണ് ഇയാള്‍ കൊള്ളയ്ക്ക് കൂട്ടുനിന്നത്.

തന്റെ നൃത്തപരിപാടികള്‍ കൊണ്ട് ഈ പണം ശേഖരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായിരുന്നു. തനിക്ക് 20 കാമുകിമാരുണ്ടെന്നും ഇവര്‍ക്കൊപ്പം ആഡംബരജീവിതം നയിക്കാനാണ് താന്‍ കൊള്ളക്ക് കൂട്ടുനിന്നതെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. പെട്ടെന്ന് പണം ഉണ്ടാക്കാനാണ് കവര്‍ച്ച സംഘത്തോടൊപ്പം ചേരാന്‍ തീരുമാനിച്ചതെന്നും അദ്‌നാന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  India, National, Robbery, Love, Cinema, News, Police, Group, Adnan, Cash, Investigation.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia