അയ്യപ്പനെതിരെ അശ്ലീല ഭാഷയില്‍ ഫേസ്ബുക്ക് പോസ്റ്റ്; സംവിധായകന്‍ പ്രിയനന്ദനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി; പരാതി നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും ആരോപണം
Feb 4, 2019, 14:04 IST
കൊച്ചി: (www.kvartha.com 04.02.2019) ശബരിമല വിഷയത്തില്‍ അയ്യപ്പനെതിരെ അശ്ലീല ഭാഷയില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംവിധായകന്‍ പ്രിയനന്ദനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദന്റെ പോസ്റ്റ് വിവാദമായിരുന്നു. തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഫേസ്ബുക്കില്‍ അയ്യപ്പനെതിരെ ഉപയോഗിച്ച പദങ്ങള്‍ സഭ്യമല്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് പോസ്റ്റ് പിന്‍വലിച്ചതെന്ന് പ്രിയനന്ദന്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. എന്നാല്‍, നിലപാടില്‍ മാറ്റമില്ലെന്നും ഇതിന്റെ പേരില്‍ മാപ്പ് പറയില്ലെന്നും പറഞ്ഞു.
പിന്നീട് ഈ വിഷയത്തെ ചൊല്ലി പ്രിയനന്ദന് നേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമണവും നടത്തിയിരുന്നു. ഇതോടെ ആര്‍.എസ്.എസുകാര്‍ മര്‍ദിച്ചെന്നും വീട്ടില്‍ ചാണകവെള്ളം ഒഴിച്ചെന്നും പറഞ്ഞ് പ്രിയനന്ദന്‍ പരാതി നല്‍കിയതോടെ തൃശൂര്‍ വല്ലപ്പുഴ സ്വദേശിയും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ സരോവറിനെ പോലീസ് പിടികൂടിയിരുന്നു. കൊടുങ്ങല്ലൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. അതിന് പിന്നാലെയാണ് പ്രിയനന്ദനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
Keywords: Petition against director Priyanandanan, Kochi, News, Religion, Facebook, Post, Police, Complaint, RSS, Politics, Sabarimala Temple, Cinema, Entertainment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.