ഒപ്പം കിടന്നാല്‍ അവസരം തരാമെന്ന് പാര്‍വതിയോട് പറഞ്ഞത് ആര്, ഇതിന് താരത്തിന്റെ മറുപടിയെന്ത്?

 


കൊച്ചി: (www.kvartha.com 01.04.2017) മലയാള സിനിമയിലെ ബോള്‍ഡ് നായികമാരില്‍ ഒരാളായ പാര്‍വതി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് തന്നോട് ആവശ്യപ്പെട്ടതായാണ് പാര്‍വതി പറഞ്ഞത്. ടോക്ക്‌ടൈം വിത്ത് മാത്തുക്കുട്ടി എന്ന പരിപാടിയിലാണ് മലയാളത്തിലെ ഹിറ്റ് നായിക ഇക്കാര്യം പറഞ്ഞത്. ഇപ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ടേക്ക് ഓഫ് എന്ന സിനിമയുടെ വിജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു പാര്‍വതി.

സിനിമയില്‍ ഏറെക്കാലത്തെ അനുഭവസമ്പത്തുള്ളവരില്‍ നിന്നാണ് തനിക്കു ദുരനുഭവം നേരിട്ടിട്ടുള്ളതെന്നു പാര്‍വതി പറഞ്ഞു. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ട്. ഒത്തുതീര്‍പ്പിനു തയ്യാറാവാത്തത് കൊണ്ടാവാം കുറച്ചു വര്‍ഷങ്ങള്‍ സിനിമയില്‍ ഉണ്ടാവാതിരുന്നതെന്നും പാര്‍വതി പറഞ്ഞു.

നടനെന്നോ സംവിധായകനെന്നോ വ്യത്യാസമില്ലാതെയാണ് തന്നോട് ഒത്തുതീര്‍പ്പിനു തയ്യാറാവണമെന്ന് പറഞ്ഞത്. ഒരു കടമ പോലെയാണ് അവര്‍ അതു ചോദിക്കുന്നത്. നിങ്ങള്‍ക്കു ബ്രേക്ക് തന്നത് തങ്ങളാണെന്നും അവര്‍ അവകാശപ്പെട്ടു. അങ്ങനെ പറഞ്ഞിട്ടുള്ളവര്‍ക്കൊപ്പം ജോലി ചെയ്തില്ലെന്നും പാര്‍വതി വെളിപ്പെടുത്തി.

അതിനിടെ വലിയ ഉപദേശവുമായി ചിലരെത്തി. മോളെ ഇതൊക്കെ ചെയ്യേണ്ടിവരുമെന്നും അത് അങ്ങനെയാണെന്നുമൊക്കെ അവര്‍ പറയും. അങ്ങനെയാണെങ്കില്‍ തനിക്കതു വേണ്ടെന്നാണ് അവരോടു മറുപടി പറഞ്ഞതെന്നും പാര്‍വതി വെളിപ്പെടുത്തി. അത്തരത്തിലുള്ള ' അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക്' തയ്യാറല്ല. അഭിനയിക്കാന്‍ അവസരം ലഭിച്ചില്ലെങ്കില്‍ യൂണിവേഴ്‌സിറ്റിയില്‍ സാഹിത്യം പഠിക്കാനോ മറ്റോ പോവും. നോ പറയാനുള്ള അവകാശം നമുക്കുണ്ടെന്ന് നമ്മള്‍ തന്നെയാണ് തിരിച്ചറിയേണ്ടതെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

ടേക്ക്ഓഫ് സിനിമ, സംവിധായകന്‍ രാജേഷ് പിള്ളയുടെ മരണത്തെയാണ് തോല്‍പ്പിക്കുന്നത്. മരണത്തോട് ടേക്ക് ഓഫ് മിഡ് ഫിംഗര്‍ കാണിക്കുന്നു. രാജേഷിനെ ഞങ്ങളില്‍ നിന്നു അകറ്റാന്‍ മരണത്തിനു പോലുമാവില്ല. രാജേഷ് മരിക്കുന്ന ദിവസമാണ് ടേക്ക്ഓഫ് ടീമിന്റെ കോര്‍ രൂപപ്പെട്ടതെന്നും പാര്‍വതി പറഞ്ഞു.

ടേക്ക് ഓഫ് സിനിമയില്‍ വയറു കാണിച്ചിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന് പാര്‍വതിയുടെ മറുപടി ഇതായിരുന്നു. എനിക്കു വലിയ കുമ്പയുണ്ട്. ഞാനതില്‍ അഭിമാനിക്കുന്നു. നാലു ലിറ്റര്‍ വരെ വെള്ളം കുടിച്ചിരുന്നു. മൂത്രമൊഴിക്കാതെ പിടിച്ചുനിന്നാണ് സിനിമയിലെ ആ രംഗത്തില്‍ അഭിനയിച്ചത്.

ഒപ്പം കിടന്നാല്‍ അവസരം തരാമെന്ന് പാര്‍വതിയോട് പറഞ്ഞത് ആര്, ഇതിന് താരത്തിന്റെ മറുപടിയെന്ത്?

ബുദ്ധിജീവിയായതു കൊണ്ടല്ല താന്‍ കണ്ണട വയ്ക്കുന്നതെന്നു പാര്‍വതി പറഞ്ഞു. കണ്ണട മാറ്റിയാല്‍ വ്യക്തത കുറവാണ്. ഇതിനാലാണ് കണ്ണട ഉപയോഗിക്കുന്നത്. തന്നേക്കാള്‍ കൂടുതല്‍ സ്‌നേഹിക്കുന്നത് സ്വന്തം ജോലിയെയാണെന്നും പാര്‍വതി പറഞ്ഞു. ഒരു സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞാല്‍ ഉടന്‍ തന്നെ വീട്ടിലേക്കു പോവുകയാണ് ചെയ്യാറുള്ളത്. തുടര്‍ന്നു വീട്ടിലെത്തി വിശ്രമിക്കും. സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അതു തന്നെ ബാധിക്കില്ലെന്നും പാര്‍വതി വ്യക്തമാക്കി.

പലരും അതു ചെയ്യ്, ഇതു ചെയ്യ് എന്നെല്ലാം ഉപദേശിക്കാറുണ്ട്. അപ്പോള്‍ ഞാന്‍ ചിരിച്ചുകൊണ്ടു തലയാട്ടും. പക്ഷെ എനിക്കു തോന്നുന്നതു പോലെയേ ഞാന്‍ ചെയ്യൂ. ഒഴുകാനാണ് തനിക്കിഷ്ടമെന്നും നടി പറയുന്നു.

Also Read:

കുമ്പളയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്‌
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  People ask for immoral favours like it's the norm: Parvathy, Kochi, Criticism, Cinema, Entertainment, News, Actress, Actor, Director, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia