Pathaan | ബോക്‌സ് ഓഫിസില്‍ കൊടുങ്കാറ്റായി ശാറൂഖ് ഖാന്‍ ചിത്രം പഠാന്‍; 2-ാം ദിനം പിന്നിടുമ്പോള്‍ 200 കോടി ക്ലബില്‍ ഇടംനേടി; കേരളത്തിലും വാരിയത് കോടികള്‍

 


മുംബൈ: (www.kvartha.com) അഞ്ചുവര്‍ഷത്തിനുശേഷം തിയേറ്ററില്‍ എത്തിയ ശാറൂഖ് ഖാന്‍ ചിത്രം പഠാനെ ഇരുകൈകളോടും സ്വീകരിച്ച് ആരാധകര്‍. ബോക്‌സ് ഓഫിസില്‍ കൊടുങ്കാറ്റായി മാറിയ ശാറുഖ് ചിത്രം ആദ്യദിവസം തന്നെ നൂറുകോടി ക്ലബില്‍ ഇടംനേടിയിരുന്നു. രണ്ടാം ദിനം പിന്നിടുമ്പോള്‍ 200 കോടി ക്ലബിലും ഇടംനേടി കഴിഞ്ഞു. ഒരു ശാറൂഖ് ഖാന്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓപണിങ് കലക്ഷന്‍ കൂടിയാണിത്.

Pathaan | ബോക്‌സ് ഓഫിസില്‍ കൊടുങ്കാറ്റായി ശാറൂഖ് ഖാന്‍ ചിത്രം പഠാന്‍; 2-ാം ദിനം പിന്നിടുമ്പോള്‍ 200 കോടി ക്ലബില്‍ ഇടംനേടി; കേരളത്തിലും വാരിയത് കോടികള്‍

ഇതിനു മുമ്പ് റിലീസ് ചെയ്ത ശാറൂഖ് ചിത്രം 'സീറോ' തിയേറ്ററുകളില്‍ നിന്നും ആകെ കലക്ട് ചെയ്തത് 193 കോടിയായിരുന്നു. പഠാന്‍ ആദ്യദിനം ലോകമൊട്ടാകെ വാരിയത് 100 കോടിയായിരുന്നു. ഹിന്ദി സിനിമയുടെ ചരിത്രത്തില്‍ ഒരു ചിത്രത്തിന് ലഭിക്കുന്ന ഉയര്‍ന്ന കലക്ഷനാണിത്. രണ്ടാം ദിനവും വമ്പന്‍ പ്രതികരണമാണ് പഠാന് ലഭിക്കുന്നത്.

രണ്ടാം ദിനം ചിത്രം 235 കോടി ലോകമൊട്ടാകെ നേടിയെന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല ട്വീറ്റ് ചെയ്തു. അവധി ദിനമായതും ചിത്രത്തിന് നേട്ടമായി. രണ്ടാം ദിന കലക്ഷന്‍ 70 കോടിക്കു മുകളില്‍ പോകുമെന്നാണ് റിപോര്‍ട്. നാഷനല്‍ മള്‍ടിപ്ലക്‌സ് ചെയ്ന്‍സ് ആയ പിവിആര്‍, ഐനോക്‌സ്, സിനിപ്ലസ് എന്നിവിടങ്ങളില്‍ നിന്നും മാത്രം 32 കോടിയാണ് പഠാന്‍ രണ്ടാം ദിനം കലക്ട് ചെയ്തത്.

കേരളത്തിലും ചിത്രം കോടികള്‍ വാരുകയാണ്. രണ്ട് ദിവസം കൊണ്ട് 3.75 കോടിയാണ് പഠാന്റെ ഗ്രോസ് കലക്ഷന്‍. തമിഴ്‌നാട്ടില്‍ ഡബ് ചെയ്ത പതിപ്പാണ് റിലീസിനെത്തിയത്. നാല് കോടിയാണ് ആദ്യദിനം ചിത്രം തമിഴ്‌നാട്ടില്‍ നിന്നും നേടിയത്.

Keywords: Pathaan box office collection Day 2: Shah Rukh Khan's film crosses Rs 235 crore worldwide!, Mumbai, News, Cinema, Entertainment, Sharukh Khan, Bollywood, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia