പാര്‍വതി പരസ്യമായി ചാക്കോച്ചനെ ചുംബിച്ചത് എന്തിന്?

 


കൊച്ചി: (www.kvartha.com 01.04.2017) കുഞ്ചാക്കോ ബോബനെ പരസ്യമായി ചുംബിച്ച് നടി പാര്‍വതി. എന്തിനാണ് അവര്‍ ഇത്തരത്തിലൊരു സ്‌നേഹ പ്രകടനം നടത്തിയത്. അഭിനയിക്കുമ്പോള്‍ നായികയ്ക്ക് പകരം ഭാര്യയെ കാണുമെന്ന് ചാക്കോച്ചന്റെ വിശദീകരണത്തിനു പിന്നാലെയാണ് പാര്‍വതിയുടെ ചുംബനം. ചാക്കോച്ചന്‍ പഠിച്ച കള്ളനെന്ന കമന്റിനെ കൈയ്യടിച്ച് താരങ്ങള്‍. കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജംഗ്ഷനിലാണ് ഇരുവരും വിശേഷങ്ങള്‍ പങ്കുവച്ചത്.

പാര്‍വതി പരസ്യമായി ചാക്കോച്ചനെ ചുംബിച്ചത് എന്തിന്?


ടേക്ക് ഓഫ് സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച വിശേഷങ്ങളാണ് ഇരുവരും പങ്കുവച്ചത്. സമീറയും ഷഹീദും ഒത്തുള്ള സ്വകാര്യ രംഗങ്ങള്‍ ചിത്രീകരിക്കാനുണ്ടായിരുന്നുവെന്ന് പാര്‍വതി പറഞ്ഞു. അഭിനയിക്കുന്നതിനിടെ ഉമ്മ വയ്ക്കാന്‍ തുടങ്ങിയിട്ടും ചാക്കോച്ചന്‍ ഒഴിഞ്ഞുമാറി. ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത വ്യക്തമാക്കുന്ന രംഗങ്ങളായിരുന്നു അതെന്നും പാര്‍വതി ജെബി ജംഗ്ഷനില്‍ പറഞ്ഞു.

എല്ലാവരും ഷൂട്ടിന് തയ്യാറായി. അഭിനയിച്ചുതുടങ്ങി. താന്‍ ചാക്കോച്ചന്റെ അടുത്തേക്കുവന്നു. എന്നാല്‍ ഉമ്മ വയ്ക്കാന്‍ മാത്രം ചാക്കോച്ചന്‍ സമ്മതിക്കുന്നില്ല. അപ്പോള്‍ മുഖം മാറ്റിക്കളയും. താടിയും മീശയും നിറഞ്ഞ മുഖത്തെവിടെയോ ആണ് ഉമ്മ നല്‍കിയത്. ചാക്കോച്ചനെ ഉമ്മവച്ച് കഴിഞ്ഞപ്പോള്‍ കുറ്റബോധം തോന്നി എന്നും പാര്‍വതി പറയുന്നു.

ചാക്കോച്ചന്റെ ഭാര്യ പ്രിയ തനിക്കും കൂടിയുള്ള ഭക്ഷണമാണ് കൊടുത്തുവിടുന്നത്. അടുത്ത ദിവസം ഭക്ഷണവുമായി സെറ്റില്‍ വന്നപ്പോള്‍ പ്രിയയോട് കാര്യം പറഞ്ഞു. സംവിധായകന്‍ മഹേഷ് ആണ് ഇതിന്റെയെല്ലാം കാരണമെന്ന് പ്രിയയോട് പറഞ്ഞതായും പാര്‍വതി ജെബി ജംഗ്ഷനില്‍ വിശദീകരിക്കുന്നു.

എന്നാല്‍ പാര്‍വതി പറയുന്നതിനെ കുഞ്ചാക്കോ ബോബന്‍ ജെബി ജംഗ്ഷനില്‍ ഖണ്ഡിക്കുന്നു. നായികാ കഥാപാത്രത്തോടൊപ്പം അഭിനയിക്കുമ്പോള്‍ മുന്നില്‍ ഭാര്യ പ്രിയയുടെ മുഖമാണ് സ്ഥാപിക്കുന്നതെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. സഹോദര ബന്ധമാണെന്നും അതിനാല്‍ ഉമ്മ വയ്ക്കുന്നതില്‍ പ്രശ്‌നമില്ലെന്നും ചാക്കോച്ചന്‍ ജെബി ജംഗ്ഷനില്‍ പറഞ്ഞു. ടേക്ക് ഓഫ് സിനിമയുടെ വിശേഷങ്ങളുമായാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബനും നായിക പാര്‍വതിയും ജെബി ജംഗ്ഷനില്‍ അതിഥികളായി എത്തിയത്.

Also Read:

കുമ്പളയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്‌

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Parvathi kissed kunchacko boban in JB junction, Kochi, News, Cinema, Entertainment, Food, Director, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia