മുകേഷ് തല്‍ക്കാലം പാര്‍ട്ടിയോടു വിശദീകരിക്കേണ്ട, ഇനി 'ജാഗ്രത' കാണിച്ചാല്‍ മതി; ഗണേഷ് സര്‍വത്ര സ്വതന്ത്രനാണല്ലോ
Jul 2, 2017, 12:29 IST
തിരുവനന്തപുരം: (www.kvartha.com 02.07.2017) അമ്മ യോഗത്തില്‍ മാധ്യമ പ്രവര്‍ത്തകരോടു രോഷാകുലരായി പ്രതികരിച്ച നടന്‍ മുകേഷിനോട് വിശദീകരണം ചോദിക്കാന്‍ തല്‍ക്കാലം സിപിഎം തയ്യാറാകില്ല. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും വേണമെന്ന് പാര്‍ട്ടി നേതൃത്വം 'സ്വകാര്യമായി' മുകേഷിനെ അറിയിക്കും.
കൊല്ലം നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സിപിഎം സ്വതന്ത്ര എംഎല്‍എയാണ് മുകേഷ്. ആ നിലയില്‍ അദ്ദേഹത്തോട് വിശദീകരണം ചോദിക്കുകയും വേണ്ടി വന്നാല്‍ താക്കീതു ചെയ്യുകയും ചെയ്യുമെന്നാണ് പ്രചരിച്ചത്. എന്നാല്‍ അമ്മ യോഗത്തിലെ പ്രശ്‌നങ്ങളുടെ പേരില്‍ പാര്‍ട്ടി ഇടപെടേണ്ടതില്ലെന്ന തീരുമാനത്തിലാണ് സിപിഎം സംസ്ഥാന നേതൃത്വം. അത് കൊല്ലം ജില്ലാ നേതൃത്വത്തെയും അറിയിച്ചതായാണു വിവരം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുകേഷിന് സീറ്റു കൊടുക്കുന്നതിനെ ചോദ്യം ചെയ്തവരും കൊല്ലം സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചവരുമായ ചിലരാണ് മുകേഷിനോട് പാര്‍ട്ടി വിശദീകരണം ചോദിക്കുമെന്ന് പ്രചരിപ്പിച്ചതത്രേ. അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്കെതിരേ തിരിഞ്ഞ മറ്റൊരു എംഎല്‍എയും നടനുമായ കെ ബി ഗണേഷ്‌കുമാര്‍ എല്‍ഡിഎഫിന്റെ ഭാഗമല്ലാത്തതുകൊണ്ട് ഗണേഷിനോടും വിശദീകരണം ചോദിക്കാനാകില്ല. ഇതോടെ അമ്മ വാര്‍ത്താസമ്മേളനത്തിലെ കോലാഹലം എന്ന അധ്യായം സിപിഎമ്മും ഇടതുമുന്നണിയും അടച്ചുവയ്ക്കുകയാണ്.
മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും കോടതികളില്‍ മാസങ്ങളായി മാധ്യമ പ്രവര്‍ത്തകരെ വിലക്കുകയും ചെയ്യുന്ന അഭിഭാഷകരുടെ നിലപാട് തിരുത്തിക്കാന്‍ കഴിയാത്തവര്‍ ഇനി അഭിനേതാക്കളുടെ നേരേ തിരിഞ്ഞാല്‍ നാണക്കേടാകുമെന്നാണ് ഒരു പ്രമുഖ ഇടത് നേതാവ് തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരോട് അഭിപ്രായപ്പെട്ടത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ പോലീസ് ചോദ്യം ചെയ്തതിന്റെ പിറ്റേന്ന് ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗത്തിനുശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മുകേഷും ഗണേഷ്‌കുമാറും മാധ്യമങ്ങള്‍ക്കു നേരേ തിരിഞ്ഞത്. മുകേഷ് സിപിഎം സ്വതന്ത്ര എംഎല്‍എ ആയതുകൊണ്ട് അദ്ദേഹത്തോട് വിശദീകരണം ചോദിക്കുമെന്ന് പ്രചരിച്ചിരുന്നു.
അതേസമയം, മുകേഷിനെയും ഗണേഷിനെയും ബഹിഷ്‌കരിക്കുന്നതിനേക്കുറിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആലോചിക്കുന്നുവെന്നും പ്രചരിച്ചു. അത്തരമൊരു തീരുമാനം യൂണിയന്‍ എടുത്തിട്ടില്ലെന്നാണ് വിവരം.
Keywords: Kerala, Thiruvananthapuram, News, Entertainment, CPM, Mukesh, Ganesh Kumar, MLA, Politics, Cinema, Actor, Dileep, Amma, No show cause notice to CPM MLA Mukesh

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.