സിനിമയുടെ ഭാഗമായുള്ള ദേശീയ ഗാനത്തിന് തിയേറ്ററിൽ എഴുന്നേറ്റ് നിൽകേണ്ടതില്ലെന്ന് സുപ്രീം കോടതി
Feb 14, 2017, 15:56 IST
ന്യൂഡൽഹി: (www.kvartha.com 14.02.2017) തിയേറ്ററിൽ സിനിമ കാണുമ്പോൾ സിനിമയുടെ ഭാഗമായുള്ള ദേശീയ ഗാനത്തിന് എഴുന്നേറ്റ് നിൽക്കേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് സുപ്രീം കോടതി ഇക്കാര്യം പ്രസ്താവിച്ചത്.
വൻ വിജയമായ ആമിർഖാന്റെ ദംഗൽ സിനിമയെ ഉദാഹരണമാക്കിയാണ് സുപ്രീം കോടതി പുതിയ ഉത്തരവിറക്കിയത്. ദംഗൽ സിനിമയിൽ കാണിച്ചത് പോലെ സിനിമയ്ക്കുള്ളിലെ ദേശീയ ഗാനത്തിന് എഴുന്നേറ്റ് നിൽക്കുകയോ ആ ദേശീയ ഗാനത്തിന്റെ കൂടെ ആലപിക്കുകയോ ചെയ്യേണ്ടതില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.
അതേസമയം 2016 നവംബർ 30 ന് സിനിമാ ശാലകളിൽ സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം വെക്കണമെന്നും എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാടാളുകൾ രംഗത്തെത്തി. ദേശസ്നേഹം നിർബന്ധിച്ച് അടിച്ചേൽപ്പിക്കേണ്ടതല്ലെന്ന് ഒരു വിഭാഗം വാദിച്ചപ്പോൾ ഇതെല്ലാം ദേശസ്നേഹത്തിന്റെ ഭാഗാമാണെന്ന് മറ്റൊരു വിഭാഗം പറഞ്ഞു . ഇതിന്റെ പേരിൽ നിരവധി പേര് അക്രമിക്കപ്പെട്ടിരുന്നു.
'വ്യക്തി സ്വാതന്ത്ര്യം വേണ്ടുവോളമുള്ള ഒരു രാജ്യത്താണ് ജനങ്ങൾ ജീവിക്കുന്നത്. ദേശ സ്നേഹം കാണിക്കാൻ അവർക്കറിയാമെന്നും ഭരണഘടനാപരമായി ദേശീയ ഗാനം ദേശ സ്നേഹത്തിന്റെ അടയാളമാണെന്നും' ജഡ്ജിമാരായ ദീപക് മിശ്രയും അമിതാവ റോയിയും വിധി പ്രസ്താവനക്കിടെ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: No need to stand up for national anthem if it is part of a film: Supreme Court.
The apex court said the audience need not stand up when the national anthem is part of the storyline of a film, newsreel or documentary, as was seen in blockbuster Dangal recentl

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.