ജാമ്യമില്ല; ദിലീപ് വീണ്ടും ജയിലിലേക്ക്, മേല്‍ക്കോടതിയെ സമീപിച്ചേക്കും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അങ്കമാലി: (www.kvartha.com 15.07.2017) കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചനയ്ക്ക് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ തള്ളി. തുടര്‍ന്ന് ഈ മാസം 25 വരെ റിമാന്‍ഡ് ചെയ്ത ദിലീപിനെ ആലുവ സബ് ജയിലിലേക്ക് മാറ്റി. അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡ്വ. സുരേശന്‍ വാദിച്ചു. ജാമ്യാപേക്ഷ തള്ളിയതോടെ, മേല്‍ക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗം ഒരുങ്ങുന്നത്.

ആക്രമണത്തിന് ഇരയായ നടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരണം നടക്കുന്നുണ്ട്. പ്രതി കസ്റ്റഡിയിലിരിക്കെ ഇത്തരത്തില്‍ പ്രചരണം നടക്കുന്നത് ദിലീപിന്റെ സ്വാധീനം കൊണ്ടാണ്. ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം അനുവദിച്ചാല്‍ കേസിനെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് അംഗീകരിച്ചു കൊണ്ടാണ് കോടതിയുടെ നടപടി.

ജാമ്യമില്ല; ദിലീപ് വീണ്ടും ജയിലിലേക്ക്, മേല്‍ക്കോടതിയെ സമീപിച്ചേക്കും


അതേസമയം പള്‍സര്‍ സുനി ജയിലില്‍ നിന്ന് അയച്ച കത്തില്‍ ദിലീപിന്റെ കാറിന്റെ നമ്പര്‍ എഴുതിയെന്ന് കരുതി അത് എങ്ങനെയാണ് തെളിവാകുന്നതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. രാംകുമാര്‍ ചോദിച്ചു. സമൂഹത്തിന്റെ വികാരം കണക്കിലെടുത്ത് കോടതി വിധി തീരുമാനം എടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ദിലീപിനെതിരെ ഒന്നാം പ്രതിയുടെ മൊഴി മാത്രമാണ് ഉള്ളതെന്നും രാംകുമാര്‍ പറഞ്ഞു. ഇതോടൊപ്പം രണ്ട് മൊബൈല്‍ ഫോണുകള്‍ പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു. പോലീസിനെ ഏല്‍പിച്ചാല്‍ കൃത്രിമം നടക്കുമെന്ന ആശങ്കയുണ്ടെന്നും അതിനാലാണ് കോടതിയെ ഫോണ്‍ ഏല്‍പിക്കുന്നതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. ഫോണ്‍ ശാസ്ത്രീയമായി പരിശോധിക്കണമെന്നും രാംകുമാര്‍ ആവശ്യപ്പെട്ടു.

Keywords:  Kerala, Angamali, Kochi, Aluva, Ernakulam, Car, Judge, Dileep, attack, Molestation attempt, Cinema, No bail for Dileep 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia