'ഇതാ ഒരു അപരൻ, എനിക്ക് വെരിഫൈഡ് ആയ ഒരു അകൗണ്ട് ഉണ്ട് മറ്റൊന്നും എന്റേതല്ല; വ്യാജ അകൗണ്ടിനെതിരെ അരുൺ ഗോപി

 


കൊച്ചി: (www.kvartha.com 03.07.2021) തന്റെ പേരിലുള്ള വ്യാജ ഫേസ്ബുക് അകൗണ്ടിനെതിരെ സംവിധായകൻ അരുൺ ​ഗോപി. തനിക്ക് സ്വന്തമായി ഒരു വെരിഫൈഡ് അകൗണ്ട് മാത്രമേ ഉള്ളു. തന്റെ പേരിൽ പണം വാങ്ങുന്ന ഈ വ്യാജനെ സൂക്ഷിക്കണം എന്നുമാണ് അരുൺ ഗോപി പറഞ്ഞത്. വ്യാജ അകൗണ്ടിൽ നിന്നും പണം ആവശ്യപ്പെട്ടുള്ള ചാറ്റുകളുടെ സ്ക്രീൻഷോടുകളും അരുൺ പങ്കുവെച്ചിട്ടുണ്ട്.

'ഇതാ ഒരു അപരൻ, എനിക്ക് വെരിഫൈഡ് ആയ ഒരു അകൗണ്ട് ഉണ്ട് മറ്റൊന്നും എന്റേതല്ല; വ്യാജ അകൗണ്ടിനെതിരെ അരുൺ ഗോപി

അരുൺ ഗോപിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

'ഇതാ ഒരു അപരൻ..!! ശ്രദ്ധിക്കുക!! എനിക്ക് വെരിഫൈഡ് ആയ ഒരു അകൗണ്ട് ഉണ്ട് മറ്റൊന്നും എന്റേതല്ല !! ദയവായി ശ്രദ്ധിക്കുക !! എനിക്ക് വേണ്ടി കാശ് ചോദിയ്ക്കാൻ വേറൊരു തെണ്ടിയുടെ ആവശ്യമില്ല', എന്നാണ് സംവിധായകൻ കുറിച്ചത്.

ദിലീപ് നായകനായി 2017-ൽ പുറത്തിറങ്ങിയ രാമലീല എന്ന ചിത്രത്തിലൂടെയാണ് അരുൺ ഗോപി സംവിധായകനായി മലയാള ചലച്ചിത്ര ലോകത്തു എത്തുന്നത്. വൻ വിജയമായിത്തീർന്ന ഈ ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി 2019-ൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രം പുറത്തിറക്കി. ഇതാണ് അരുൺ ഗോപിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഇവ കൂടാതെ ധര എന്ന ഒരു ഹൃസ്വ ചിത്രത്തിലും അരുൺ ഗോപി അഭിനയിച്ചിട്ടുണ്ട്.


Keywords:  News, Kochi, Entertainment, Kerala, State, Fake, Facebook, Director, Film, Cinema, Arun Gopi, Fake account, 'No asshole needed to ask for cash for me': Arun Gopi against fake account.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia