'ഇത് ചെറിയ കളിയല്ല'; രസകരമായ കോവിഡ് ടെസ്റ്റ് വിഡിയോ പങ്കുവെച്ച് നടി നിത്യ ദാസ്

 


കൊച്ചി: (www.kvartha.com 01.12.2020) അഭിനയ രംഗത്തു നിന്ന് വിട്ടു നില്‍ക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി നിത്യ ദാസ്. തന്റെ കുടുംബത്തോടൊപ്പമുള്ള രസകരമായ വിശേഷങ്ങള്‍ നിത്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇക്കുറി കോവിഡ് ടെസ്റ്റ് നടത്തിയതിന്റെ വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. 

എന്തായാലും ടെസ്റ്റ് അത്ര എളുപ്പമായിരുന്നില്ല എന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ അവരുടെ വീട്ടിലെത്തിയാണ് കോവിഡ് പരിശോധിച്ചത്. കോവിഡ് ടെസ്റ്റിന് ശേഷം മക്കള്‍ക്കൊപ്പം വീട്ടിലെ ആഘോഷ നിമിഷങ്ങളും നിത്യ പകര്‍ത്തിയിട്ടുണ്ട്. വിഡിയോയില്‍ കൈയില്‍ പ്ലാസ്റ്ററിട്ടിരിക്കുന്ന മകളേയും കാണാം. വീണ് കൈ പൊട്ടിയതാണെന്നും ഇപ്പോള്‍ മകള്‍ ഓക്കെ ആണെന്നും നിത്യ പറയുന്നു. 'ഇത് ചെറിയ കളിയല്ല'; രസകരമായ കോവിഡ് ടെസ്റ്റ് വിഡിയോ പങ്കുവെച്ച് നടി നിത്യ ദാസ്

2001 ല്‍ പുറത്തിറങ്ങിയ 'ഈ പറക്കും തളിക' എന്ന സിനിമയിലൂടെയാണ് നിത്യ ദാസ് അഭിനയരംഗത്തെത്തിയത്. പിന്നീട് ബാലേട്ടന്‍, ചൂണ്ട, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, നരിമാന്‍, കുഞ്ഞിക്കൂനന്‍, കഥാവശേഷന്‍, കണ്‍മഷി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. 2007 ല്‍ പുറത്തിറങ്ങിയ 'സൂര്യകിരീട'മാണ് അവസാനം അഭിനയിച്ച സിനിമ. തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം സീരിയലിലും താരം അഭിനയിച്ചിരുന്നു.

Keywords:  Nithya Das shares Covid test video, Kochi, News, Actress, Cinema, Children, Video, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia