ദുബൈയില്‍ ഒരു രാത്രിയില്‍ താരത്തെ ലഭിക്കുമോ? അശ്ലീല ചുവയോടെ സംസാരിച്ച യുവാവിന് സ്‌ക്രീന്‍ ഷോട്ടിലൂടെ 'പണി' കൊടുത്ത് നടി നേഹ
Nov 22, 2018, 16:57 IST
(www.kvartha.com 22.11.2018) അശ്ലീലച്ചുവയോടെ സംസാരിച്ച യുവാവിന് സ്‌ക്രീന്‍ ഷോട്ടിലൂടെ 'പണി' കൊടുത്ത് നടി നേഹ സക്‌സേന. നടിയുടെ പിആര്‍ മാനേജരോടാണ് ഗള്‍ഫിലുളള യുവാവ് മോശമായ ഭാഷയില്‍ സംസാരിച്ചത്. ദുബൈയില്‍ ഒരു രാത്രിയിലേക്കു താരത്തെ ലഭിക്കുമോ എന്നായിരുന്നു ഇയാള്‍ മാനേജരോട് വാട്‌സാപ് ചാറ്റിലൂടെ ചോദിച്ചത്.
ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം നേഹ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. യുഎഇയിലുള്ള സുഹൃത്തുക്കള്‍ ഇയാളെ തിരിച്ചറിയണമെന്നും ഇത്തരം ആളുകള്‍ ശിക്ഷിക്കപ്പെടണമെന്നുമാണ് നേഹ പറയുന്നത്. സ്ത്രീകളോടുള്ള ഇയാളുടെ പെരുമാറ്റം എന്താണെന്ന് ഇയാളുടെ കുടുംബം തിരിച്ചറിയണമെന്നും നേഹ പറയുന്നു.
എന്നാല്‍ സംഭവം വിവാദമായതോടെ 'അയാളുടെ ഫോണ്‍ ആരോ ഹാക്ക് ചെയ്തതാണെന്നാണ് അയാള്‍ അവകാശപ്പെടുന്നത്. അങ്ങനെ ഹാക്ക് ചെയ്യപ്പെട്ടതാണെങ്കില്‍ എന്റെ പിആര്‍ മാനേജരുടെ മെസേജ് വന്നപ്പോള്‍ എന്തിന് ആ നമ്പര്‍ ബ്ലോക്ക് ചെയ്തു എന്ന് നേഹ ചോദിക്കുന്നു. ഈ സംഭവത്തിനുശേഷം ഒന്നു വിളിച്ച് ക്ഷമാപണം നടത്താനോ മാപ്പ് എഴുതി അയക്കാനോ അയാള്‍ കൂട്ടാക്കിയില്ല.
അതുകൊണ്ടാണ് അയാളുടെ വിവരങ്ങള്‍ സഹിതം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. ഇത്തരം ആളുകള്‍ സമൂഹത്തിനു തന്നെ നാണക്കേടാണ്. അയാളുടെ കൈയില്‍നിന്നു മാപ്പ് എഴുതി ലഭിക്കാതെ അയാള്‍ക്ക് മാപ്പു നല്‍കില്ല' എന്നും നേഹ പറയുന്നു.
മമ്മൂട്ടി നായകനായ കസബ, മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നേഹ, സഖാവിന്റെ പ്രിയ സഖി ഉള്‍പ്പെടയുള്ള ചിത്രങ്ങളില്‍ നായികയായി.
അതിനിടെ നേഹയ്ക്ക് നേരിടേണ്ടി വന്ന ഈ ദുരനുഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Neha Saxena angry against vulgar comment, Cinema, Actress, News, Entertainment, Controversy, Social Network, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.