റിലീസ് ആവുന്നതിന് മുൻപ് തന്നെ സിനിമയ്ക്ക് നെഗറ്റീവ് കമന്റ്; മറുപടി നൽകി അജു വർഗീസ്

 


കൊച്ചി: (www.kvartha.com 11.02.2021) റിലീസ് ആവും മുന്‍പേ സോഷ്യല്‍ മീഡിയയിലൂടെ തന്റെ പുതിയ സിനിമയായ സാജൻ ബേകറിക്ക് നെഗറ്റീവ് കമന്റ് നല്കിയവന് മറുപടിയുമായി അജു വർഗീസ്. അജു നായകനാവുന്ന പുതിയ ചിത്രം 'സാജന്‍ ബേകറി സിന്‍സ് 1962' ഈ വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ റിലീസ് ആവുന്നത്. ഒരു തിയറ്ററില്‍ ഓപണിംഗ് ചിത്രമായി ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെക്കുറിച്ചുള്ള തന്‍റെ പോസ്റ്റിനു താഴെവന്ന കമന്‍റ് സ്ക്രീന്‍ ഷോട് ആണ് അജു പങ്കുവച്ചത്.

'എന്ത് ഊള പടമാണ് മിസ്റ്റർ ഇത്. ഇതുപോലെ ഒരു ദുരന്തം പടം ഇനി വരാനില്ല. ഞാൻ ഈ പടം കാണാൻ പോയി എന്‍റെ പൈസ പോയി അതുകൊണ്ട് നിങ്ങൾ തന്നെ ആ പൈസ എനിക്ക് തിരിച്ചു തരണം', എന്നായിരുന്നു കമന്‍റ്.

ഈ കമന്‍റിന്‍റെ സ്ക്രീന്‍ ഷോട് പങ്കുവച്ചുകൊണ്ട് അജു കുറിച്ചത് - 'വളരെ മികച്ച ഒരു ഇത്.. ഇറങ്ങുന്നതിനു മുന്നേ തന്നെ'. അജുവിന്‍റെ പോസ്റ്റിനു പിന്നാലെ നിരവധി സിനിമാപ്രേമികള്‍ ചോദ്യങ്ങളുമായി എത്തി.

റിലീസ് ആവുന്നതിന് മുൻപ് തന്നെ സിനിമയ്ക്ക് നെഗറ്റീവ് കമന്റ്; മറുപടി നൽകി അജു വർഗീസ്

നല്ലത് പറഞ്ഞാൽ ചിലപ്പോൾ നിങ്ങൾ ശ്രദ്ധിക്കില്ല അത് കൊണ്ടായിരിക്കാം ഇങ്ങനെ ഒരു കമന്റ് ഇട്ടത് അയാൾ വിചാരിച്ച പോലെ തന്നെ നിങ്ങൾ അത് ശ്രദ്ധിച്ചു. എന്നിങ്ങനെ പല കമന്റുകളും അജുവിന്റെ പോസ്റ്റിന്റെ താഴെ വന്നു.

അരുണ്‍ ചന്തുവാണ് 'സാജന്‍ ബേകറി'യുടെ സംവിധാനം. തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകനൊപ്പം അജു വര്‍ഗീസും സച്ചിന്‍ ആര്‍ ചന്ദ്രനും ചേര്‍ന്നാണ്. രഞ്ജിത മേനോന്‍ ആണ് നായിക. ലെനയും ഗണേഷ് കുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ഛായാഗ്രഹണം ഗുരു പ്രസാദ്. എഡിറ്റിംഗ് അരവിന്ദ് മന്‍മഥന്‍. എം സ്റ്റാര്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്‍സുമായി ചേര്‍ന്ന് ഫണ്‍ടാസ്റ്റിക് ഫിലിംസിന്‍റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Keywords:  News, Kerala, State, Film, Entertainment, Cinema, Actor, Social Media, Facebook, Comments, Kochi, Theater, Aju Varghese, Sajan bakery, Negative comments, Before its release, Negative comments for the film even before its release; Aju Varghese replied.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia