ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു കുഞ്ഞേ; മേഘ്‌നയുടെ കുഞ്ഞിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ
Feb 15, 2021, 15:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 15.02.2021) നടിമാരായ നസ്രിയ നസീമും മേഘ്‌ന രാജും അടുത്ത സുഹൃത്തുക്കളാണ്. അപ്രതീക്ഷിതമായി മേഘ്‌നയുടെ ജീവിതത്തില്‍ ഉണ്ടായ പ്രതിസന്ധികാലത്തും കൂടെ കരുത്തായി നിന്നവരില്‍ നസ്രിയയും ഉണ്ട്. ഇപ്പോഴിതാ, താരദമ്പതികളായ മേഘ്‌നയുടെയും ചിരഞ്ജീവി സര്‍ജയുടെയും മകനായ ജൂനിയര്‍ ചീരുവിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കുകയാണ് നസ്രിയ.
ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു കുഞ്ഞേ എന്നാണ് നസ്രിയ കുറിക്കുന്നത്. കഴിഞ്ഞ ദിവസം മകനെ ആരാധകര്‍ക്കു പരിചയപ്പെടുത്തി കൊണ്ടുള്ള ഒരു വീഡിയോ മേഘ്‌നയും പങ്കുവച്ചിരുന്നു.
കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു മേഘ്‌നയുടെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണം. ഭര്‍ത്താവിന്റെ വിയോഗത്തിലും മേഘ്‌ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമാണ്. കുഞ്ഞിന്റെ പേര് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജൂനിയര്‍ ചീരുവെന്നാണ് കുഞ്ഞിനെ സ്‌നേഹത്തോടെ ആരാധകര്‍ വിളിക്കുന്നത്.
ബേബി സി എന്നാണ് മേഘ്‌ന മകനെ വിളിക്കുന്നത്. ഒക്ടോബര്‍ 22 നാണ് മേഘ്‌ന ആണ്‍കുഞ്ഞിന് ജന്മം നല്കിയത്. കുഞ്ഞ് പിറന്നത് അച്ഛനമ്മമാരുടെ വിവാഹ നിശ്ചയം നടന്ന തീയതിയില്‍ എന്ന പ്രത്യേകത കൂടിയുണ്ട്. കുഞ്ഞിന്റെ പോളിയോ വാക്‌സിനേഷന്‍ ചിത്രങ്ങളും നേരത്തേ നടി പങ്കുവെച്ചിരുന്നു. കുഞ്ഞിന്റെ തൊട്ടില്‍ ചടങ്ങിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

Keywords: Nazriya Nazim can't get enough of Meghana Raj & late Chiranjeevi Sarja's adorable son; Calls him 'lil chumbak', Kochi, News, Cinema, Actress, Social Media, Child, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.