ഫെയ്‌സബുക്കിലെ നസ്രിയ ഫഹദ് എന്ന പേജ് തന്റേതല്ലെന്ന് നടി നസ്രിയ

 


കൊച്ചി: (www.kvartha.com 21.05.2016) ഫെയ്‌സബുക്കിലെ നസ്രിയ ഫഹദ് എന്ന പേജ് തന്റേതല്ലെന്ന് നടി നസ്രിയ. നസ്‌റിയ നസീം എന്ന തന്റെ ഔദ്യോഗിക പേജിലാണ് നസ്‌റിയ ഇക്കാര്യം വ്യക്തമാക്കി പോസ്റ്റിട്ടത്. എന്നാല്‍ വ്യാജ പേജിന് ഒന്നരലക്ഷത്തോളം ലൈക്കുകളാണ് ലഭിച്ചത്.

നസ്‌റിയ തന്റെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം വ്യാജ പേജിലും അപ്‌ലോഡ് ചെയ്യപ്പെടുന്നുണ്ട്. ഔദ്യോഗിക പേജ് കൂടാതെ നസ്‌റിയ എന്ന പേരില്‍ തന്നെ പത്തോളം വ്യാജ പേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഈ വ്യാജ പേജുകള്‍ക്കെല്ലാം അരലക്ഷം മുതല്‍ ഒന്നര ലക്ഷം വരെ ലൈക്കുകളുണ്ട്. സിനിമയില്‍ സജീവമല്ലെങ്കിലും ഫെയ്‌സ്ബുക്കില്‍ ഏറ്റവും പോപ്പുലറായ താരമാണ് നസ്‌റിയ.
ഫെയ്‌സബുക്കിലെ നസ്രിയ ഫഹദ് എന്ന പേജ് തന്റേതല്ലെന്ന് നടി നസ്രിയ

Keywords: Kochi, Kerala, Thaslima Nasreen, Fahad Fazil, Facebook, Fake, Cine Actor, Cinema, Actress, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia