Couple | പുതുവര്‍ഷത്തില്‍ തെരുവില്‍ താമസിക്കുന്ന പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കൈ സഹായവുമായി നയന്‍താരയും വിഘ്‌നേഷ് ശിവനും; സമ്മാനങ്ങള്‍ നല്‍കിയത് ഇരുവരും നേരിട്ടെത്തി
Jan 5, 2023, 13:44 IST
ചെന്നൈ: (www.kvartha.com) പുതുവര്‍ഷത്തില്‍ തെരുവില്‍ താമസിക്കുന്ന പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കൈ സഹായവുമായി താരദമ്പതികളായ നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇരുവരും നേരിട്ടെത്തിയാണ് കുടുംബങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയത്. ദമ്പതികള്‍ സമ്മാനങ്ങള്‍ നല്‍കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
പുത്തന്‍ വസ്ത്രങ്ങളാണ് ഇരുവരും നല്‍കിയതെന്നാണ് പുറത്ത് പ്രചരിക്കുന്ന റിപോര്‍ട്. വീഡിയോ പുറത്ത് വന്നതോടെ ഇരുവരേയും അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. കൂടാതെ നേരിട്ടെത്തി വസ്ത്രങ്ങള്‍ നല്‍കാനുള്ള നടിയുടെ മനസിനെയും പ്രശംസിക്കുന്നുണ്ട്.
നേരത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണെങ്കിലും നയന്‍സ് പൊതുസ്ഥലങ്ങളില്‍ അധികം പ്രത്യക്ഷപ്പെട്ടിരുന്നില്ല. കൂടാതെ സിനിമാ പ്രമോഷനുകളില്‍ നിന്നും വിട്ടുനിന്നിരുന്നു. പലപ്പോഴും ഇത് വിമര്‍ശനങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമ പ്രമോഷനുകളിലും ഓഡിയോ ലോഞ്ചുകളിലും നടി സജീവമാണ്.
ബോളിവുഡ് അരങ്ങേറ്റത്തിനായി തയാറെടുക്കുകയാണ് നയന്‍സ്. ശാറൂഖ് ഖാന്‍ ചിത്രമായ ജവാനിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. 2023 ജൂണ്‍ രണ്ടിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഹൊറര്‍ ത്രിലര്‍ ചിത്രമായ കണക്റ്റാണ് നയന്‍സിന്റെ ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ ചിത്രം.
Keywords: Nayanthara-Vignesh Shivan distribute gifts to underprivileged kids on New Year, fans divided by gesture. Watch, Chennai, News, Cinema, Actress, Nayan Thara, Video, Social Media, National.Sharing New Year Gifts To This Lovely People's 😍#Nayanthara #VigneshShivan pic.twitter.com/6iWLCJ5azn
— NAYANTHARA FC KERALA (@NayantharaFCK) January 3, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.