സൈന നേവാളിനും അക്ഷയ് കുമാറിനും നക്സലൈറ്റുകളുടെ മുന്നറിയിപ്പ്

 


നാഗ്പൂർ: (www.kvartha.com 29.05.2017) ബോളിവുഡ് നടൻ അക്ഷയ് കുമാറിനും ബാഡ്മിന്റൺ താരം സൈന നേവാളിനുമെതിരെ മാവോയിസ്റ്റുകൾ. ഛത്തീസ്ഗഡിലെ സുക്മയിൽ12 സി ആർ പി എഫ് ജവാന്മാരുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്നതിനെതിരെയാണ് നക്സലൈറ്റുകൾ രംഗത്തെത്തിയത്. പ്രശസ്തരായ വ്യക്തികൾ അടിച്ചമർത്തപ്പെട്ട ആദിവാസികൾക്കൊപ്പമാണ് നിൽക്കേണ്ടതെന്നും അല്ലാതെ കോർപറേറ്റുകൾക്കും രാഷ്ട്രീയക്കാർക്കും കാവൽനിൽക്കുന്ന സൈനികർക്കല്ലെന്നും നക്സലൈറ്റുകൾ ആവശ്യപ്പെടുന്നു.

മാവോയിസ്റ്റികളുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട ജവാൻമാരുടെ കുടുംബത്തിന് അക്ഷയ് കുമാർ പത്ത് ലക്ഷം രൂപ വീതവും ലണ്ടൻ ഒളിംപിക്‌സ് വെങ്കല മെഡൽ ജേതാവായ സൈന അമ്പതിനായിരും രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് താരങ്ങൾക്കെതിരെ ലഘുലേഖയുമായി രംഗത്തെത്തിയത്.
 സൈന നേവാളിനും അക്ഷയ് കുമാറിനും നക്സലൈറ്റുകളുടെ മുന്നറിയിപ്പ്

നക്‌സൽബാരിയുടെ അമ്പതാം വർഷികത്തോടനുബന്ധിച്ച് ഒരാഴ്‌ച നീളുന്ന ആഘോഷത്തിനിടയിൽ ഈ ലഘുലേഖ വളരെയധികം പ്രചരിപ്പിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.  ഹിന്ദിയിലും ഗോത്രവർഗ ഭാഷയായ ഗോണ്ടിയിലുമാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: The local units of banned Communist Party of India (Maoist), also known as Naxalites, have criticized Bollywood star Akshay Kumar and London Olympics bronze medallist Saina Nehwal for extending monetary assistance to families of Central Reserve Police Force (CRPF) jawans killed in a Naxal ambush in Sukma district of Chhattisgarh in March.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia