'ലേലു അല്ലു ലേലു അല്ലു ലേലു അല്ലു' ; കന്നട ചിത്രം ദൃശ്യ 2 വിലെ തന്റെ അവസ്ഥ പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നുകാട്ടി നവ്യ നായര്‍

 


കൊച്ചി: (www.kvartha.com 02.12.2021) നന്ദനം എന്ന ചിത്രത്തില്‍ ബാലാമണിയായി വന്ന് മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് നടി നവ്യ നായര്‍. വിവാഹശേഷം ചെറിയ ഒരു ഇടവേള എടുത്ത താരം ഇപ്പോള്‍ അഭിനയത്തില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ്.

ദൃശ്യം 2 വിന്റെ കന്നഡ റീമേക് ദൃശ്യ 2 ആണ് നവ്യയുടെ പുതിയ ചിത്രം. ചിത്രത്തില്‍ ലൊകേഷനിലിരുന്ന് കന്നട ഡയലോഗ് പഠിക്കുന്ന വീഡിയോ തന്റെ ആരാധകരുമായി പങ്കവയ്ക്കുകയാണ് താരം.

'ലേലു അല്ലു ലേലു അല്ലു ലേലു അല്ലു' ; കന്നട ചിത്രം ദൃശ്യ 2 വിലെ തന്റെ അവസ്ഥ പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നുകാട്ടി നവ്യ നായര്‍

'ലേലു അല്ലു ലേലു അല്ലു ലേലു അല്ലു എന്നെ അഴിച്ചുവിട് ..ദൃശ്യം ലൊകേഷനില്‍ എന്റെ അവസ്ഥ,' എന്ന കുറിപ്പോടെയാണ് നവ്യ വീഡിയോ ഷെയര്‍ ചെയ്തത്. വളരെ കഷ്ടപ്പെട്ടാണ് താരം കന്നഡ ഡയലോഗ് പഠിക്കുന്നതെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്.

പി വാസുവാണ് കന്നഡയില്‍ 'ദൃശ്യ 2' സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗത്തിലെ നായകന്‍ ഡോ രവിചന്ദ്ര രണ്ടാം ഭാഗത്തിലും നായകനാകുന്നു. ജി എസ് വി സീതാരാമാനാണ് 'ദൃശ്യ 2'വിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. അനന്ത് നാഗ്, ആരോഹി നാരായണന്‍ തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.

ഇ4 എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. 'ദൃശ്യ' എന്ന ചിത്രവും ഇ4 എന്റര്‍ടെയ്ന്‍മെന്റാണ് നിര്‍മിച്ചത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. കന്നഡയില്‍ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായി മാറി ദൃശ്യ. മലയാളം ചിത്രത്തില്‍ മികവ് കാട്ടിയ ആശാ ശരത് കന്നഡയിലുമുണ്ട്. പ്രഭുവാണ് പുതിയ ചിത്രത്തിലും മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. 'ദൃശ്യം 2'വെന്ന ചിത്രത്തില്‍ സിദ്ദിഖ് അവതരിപ്പിച്ച കഥാപാത്രമായിട്ടാണ് പ്രഭു കന്നഡയില്‍ എത്തുന്നത്.

 
 
Keywords:  Navya Nair shares location pics of Drishyam 2 Kannada, Kochi, News, Actress, Social Media, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia