'നിങ്ങളുടെ ഫേസ്ബുക് പേജ് ലൈക് കൂട്ടാന്‍ ഈ കോവിഡ് സമയം ജാതി, മതം ഇതിലേക്കു വലിച്ചിടാതെ നല്ല വാര്‍ത്തകള്‍ പ്രചരിപ്പിക്കൂ'; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ പ്രതികരണവുമായി പിന്നണി ഗായകന്‍ നജീം അര്‍ഷാദ്
Jul 19, 2021, 13:18 IST
കൊച്ചി: (www.kvartha.com 19.07.2021) മലയാളം, തമിഴ്, ഹിന്ദി ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പിന്നണി ഗായകനും സംഗീത സംവിധായകനുമാണ് നജിം അര്‍ഷാദ്. ഒരു ഫേസ്ബുക് പേജില്‍ നജീം അര്‍ഷാദിന്റെ മതവുമായി ബന്ധപ്പെടുത്തിയ വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നജീം അര്‍ഷാദ്.
നിങ്ങളുടെ ഫേസ്ബുക് പേജ് ലൈക് കൂട്ടാന്‍ ഈ കോവിഡ് സമയം എന്നെ ജാതി, മതം ഇതിലേക്കു വലിച്ചിടാതെ നല്ല വാര്‍ത്തകള്‍ പ്രചരിപ്പിക്കൂ. ഞാന്‍ എല്ലാവര്‍ക്കും വേണ്ടി പാടും. അതെന്റെ പ്രൊഫഷന്‍ ആണ്. എന്നാണ് നജീം വ്യാജ വാര്‍ത്ത പരത്തിയവര്‍ക്കെതിരെ പ്രതികരിച്ചത് .
നജീമിന്റെ വാക്കുകള്‍:
'എന്റെ ഉമ്മയുടെ പേര് റഹ്മ. പേര് മാറ്റിയിട്ട് 45 വര്‍ഷം ആയി. എന്റെ വാപ്പയുടെ പേരു ഷാഹുല്‍ ഹമീദ്. ഞാന്‍ ജനിച്ചത് ഇസ്ലാം ചുറ്റുപാടില്‍ തന്നെ ആണ്. വളര്‍ന്നതും. ഇനിയും സംശയം ഉള്ളവര്‍ ഇങ്ങു പോരെ മാറ്റി തരാം.
'strange media'( ലോഡ് പുച്ഛം ),(അതിനടിയില്‍ കമന്റ് ഇടുന്നവര്‍ ) നിങ്ങളുടെ ഫേസ്ബുക് പേജ് ലൈക് കൂട്ടാന്‍ ഈ കോവിഡ് സമയം എന്നെ ജാതി, മതം ഇതിലേക്കു വലിച്ചിടാതെ നല്ല വാര്‍ത്തകള്‍ പ്രചരിപ്പിക്കൂ. ഞാന്‍ എല്ലാവര്‍ക്കും വേണ്ടി പാടും അതെന്റെ proffession ആണ്.'
Keywords: Najim Arshad has come out against online media for spreading fake news in his name, Kochi, Singer, Facebook Post, Criticism, Religion, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.