'എന്റെ സണ്‍ഷൈന്‍'; മകള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവിടുന്നത് ആര്‍കൊപ്പമെന്നറിയണ്ടേ? കുഞ്ഞിന്റെ വിശേഷങ്ങളുമായി പേളി മാണി

 


കൊച്ചി: (www.kvartha.com 25.03.2021) കേരളം, പ്രത്യേകിച്ച് മലയാളം സോഷ്യല്‍ മീഡിയ, ഏറെ ആഘോഷമാക്കിയ ഒന്നാണ് ബിഗ് ബോസ് മലയാളം (മുന്‍) താരങ്ങളായ പേളി മാണി-ശ്രീനിഷ് അരവിന്ദ് എന്നിവരുടെ ഒന്നിക്കലും അവരുടെ മകളുടെ ജനനവും. ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങി സോഷ്യല്‍ മീഡിയയില്‍ സജീവസാന്നിധ്യങ്ങളായ ഇരുവരും, ഒരുമിച്ചുള്ള ജീവിതത്തിന്റെ ഓരോ ഘട്ടവും തങ്ങളുടെ ആരാധകരുമായി പങ്കു വയ്ക്കാറുമുണ്ട്.
'എന്റെ സണ്‍ഷൈന്‍'; മകള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവിടുന്നത് ആര്‍കൊപ്പമെന്നറിയണ്ടേ? കുഞ്ഞിന്റെ വിശേഷങ്ങളുമായി പേളി മാണി

പേളിഷ് എന്ന് സോഷ്യല്‍ മീഡിയ ലോകം സ്‌നേഹപൂര്‍വം വിളിക്കുന്ന ഈ ദമ്പതികള്‍ക്ക് നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് മകള്‍ പിറന്നത്. മകള്‍ എത്തിയ വിവരം ശ്രീനിഷ് ആണ് ആദ്യം ആരാധകരെ അറിയിച്ചത്. അധികം വൈകാതെ തന്നെ മകളും പേളിയും ചേര്‍ന്ന ഒരു ചിത്രം പേളി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. അമ്മയുടെ നെഞ്ചില്‍ പറ്റിച്ചേര്‍ന്നു കിടക്കുന്ന കുഞ്ഞുമാലാഖയെ ആണ് അന്ന് കാണാന്‍ കഴിഞ്ഞത്.

ഇന്നിപ്പോള്‍ വീണ്ടും മകളുടെ ഒരു ചിത്രം പങ്കു വച്ചിരിക്കുകയാണ് പേളി. മകളും അവള്‍ക്കൊപ്പം ഏറ്റവും കൂടുതല്‍ സമയം ചെലവിടുന്ന ആളും എന്ന അടികുറിപ്പോടെയാണ് പോസ്റ്റ്. 'എന്റെ സണ്‍ഷൈന്‍' എന്നാണ് പേളി മകളെ വിശേഷിപ്പിച്ചിരിക്കുന്നത്. മകള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവിടുന്ന അവളുടെ ഒരു ടെഡി ബെയറിന്റെ ചിത്രവുമുണ്ട്.


'എന്റെ സണ്‍ഷൈന്‍'; മകള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവിടുന്നത് ആര്‍കൊപ്പമെന്നറിയണ്ടേ? കുഞ്ഞിന്റെ വിശേഷങ്ങളുമായി പേളി മാണി

Keywords:   'My Sunshine'; Want to know who your daughter spends the most time with? Pelly Mani with baby specials, Kochi, News, Cinema, Social Media, Child, Kerala, Actress.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia