‘ഒപ്പമുണ്ട്’ എന്ന് മമ്മൂട്ടി, ‘ബഹുമാനം’ എന്ന് മോഹന്‍ലാല്‍; അതിജീവിച്ച നടിക്ക് പിന്തുണയുമായി നിരവധി താരങ്ങള്‍

 


കൊച്ചി: (www.kvartha.com 11.01.2021) ആക്രമണത്തെ അതിജീവിച്ച നടിക്ക് പിന്തുണ അറിയിച്ച് നിരവധി താരങ്ങള്‍. സൂപെർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും അടക്കം നിരവധി താരങ്ങളാണ് നടിക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ച് മുന്നോട്ടുവന്നത്. പോസ്റ്റ് ചെയ്ത കുറിപ്പ് മമ്മൂട്ടി ഇന്‍സ്റ്റഗ്രം സ്റ്റോറിയായി ഷെയര്‍ ചെയ്തു. ഒപ്പമുണ്ട് എന്ന് മമ്മൂട്ടി ഇതിനൊപ്പം കുറിച്ചു. ‘ബഹുമാനം,’ എന്നു കുറിച്ചു കൊണ്ട് മോഹൻലാലും നടിയുടെ പോസ്റ്റ് തങ്ങളുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചു.

  
‘ഒപ്പമുണ്ട്’ എന്ന് മമ്മൂട്ടി, ‘ബഹുമാനം’ എന്ന് മോഹന്‍ലാല്‍; അതിജീവിച്ച നടിക്ക് പിന്തുണയുമായി നിരവധി താരങ്ങള്‍



ദുല്‍ഖര്‍ സല്‍മാനും ഇന്‍സ്റ്റഗ്രാമില്‍ നടിയുടെ കുറിപ്പ് പങ്കുവെച്ചിരുന്നു. മൂന്ന് ലവ് ഇമോജിയും കുറിപ്പിന് അദ്ദേഹം നല്‍കിയിട്ടുണ്ട്. മഞ്ജു വാര്യര്‍, ബാബുരാജ്, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ഗീതു മോഹൻദാസ്, ഐശ്വര്യ ലക്ഷ്മി, സംയുക്ത മേനോന്‍, ഗായിക സയനോര ഐശ്വര്യ ലക്ഷ്മി,അന്ന ബെന്‍, പാര്‍വതി തിരുവോത്ത്, നിമിഷ സജയന്‍ തുടങ്ങി നിരവധി പേരാണ് നടിക്ക് പിന്തുണയുമായി രംഗത്ത് എത്തിയത്.

ഇരയാക്ക‌പ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നിലെന്ന് കുറിച്ചു കൊണ്ട് തിങ്കളാഴ്ച രാവിലെ നടി രംഗത്തെത്തിയത്.

‘അഞ്ച് വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്.

കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും ഒരു പാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേ​ദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാൻ എന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ തനിച്ചല്ലെന്ന് ഞാൻ തിരിച്ചറിയുന്നു.

നീതി പുലരാനും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെ ഒരു അനുഭവം മറ്റൊരാൾക്കും ഉണ്ടാകാതിരിക്കാനും ഞാൻ ഈ യാത്ര തുടർന്നുകൊണ്ടേ ഇരിക്കും.കൂടെ നിൽക്കുന്ന എല്ലാവരുടേയും സ്നേഹത്തിന് ഹൃദയംനിറഞ്ഞ നന്ദി’ എന്നായിരുന്നു നടി കുറിച്ചത്.

Keywords:  Kochi, News, Kerala, Cinema, Entertainment, Social Media, Actor, Mammootty, Mohanlal, Survivor, Attack, Case, Support, More actors support the survivor in actress attack case.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia