കിടിലന്‍ ലുക്കില്‍ നിവിന്‍ പോളി; ഗീതുമോഹന്‍ദാസിന്റെ മുത്തോന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
Jan 10, 2017, 12:46 IST
(www.kvartha.com 10.01.2017) ഗീതു മോഹന്‍ദാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന മൂത്തോന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നിവിന്‍ പോളിയെ നായകനാക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഫേസ്ബുക്കിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. ഞെട്ടിക്കുന്ന ലുക്കിലാണ് നിവിന്‍പോളി ചിത്രത്തിലെത്തുന്നത്. നിവിന്റെ കരിയറിലെ ഏറ്റവും വേറിട്ട വേഷമായിരിക്കും ഇതെന്നാണ് കരുതുന്നത്. പുതിയ ടീം, പുതിയ പാഠങ്ങള്‍ പുതിയ അനുഭവം, ഊര്‍ജസ്വലമായ ടീമിനൊപ്പം സഹകരിക്കുന്നതില്‍ ആവേശഭരിതനാണെന്നാണ് നിവിന്‍ അഭിപ്രായപ്പെട്ടത്.
ബോളിവുഡിലെ ഹിറ്റ് സംവിധായകന്‍ അനുരാഗ് കശ്യപും ചിത്രത്തിന്റെ അണിയറയിലുണ്ട്. ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിക്കുന്നത് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന അനുരാഗ് കശ്യപാണ്. അനുരാഗ് ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. സംവിധായകനും ഗീതുവിന്റെ ഭര്‍ത്താവുമായ രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഈറോസ് ഇന്റര്‍നാഷണലും ആനന്ദ് ജി. റായ്, അലന്‍ മക്അലക്‌സ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അജിത് കുമാര്‍ എഡിറ്റിംഗ് നിര്‍വഹിക്കും.
ഇവര്‍ക്ക് പുറമെ ബാലഗോപാലന്‍, കുനാല്‍ ശര്‍മ, വാസിക്ക് ഖാന്‍,സ്‌നേഹ ഖാന്‍ വാല്‍ക്കര ഗോവിന്ദ് മേനോന്‍, റിയാസ് കോമു, സുനില്‍ റോഡ്രിഗസ് എന്നിവരും അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ പരിചയപ്പെടുത്തി ഗീതു മോഹന്‍ദാസ് തന്നെയാണ് ഫേസ്ബുക്കില്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. മികച്ച പിന്നണി പ്രവര്‍ത്തനത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകവും ആരാധകരും കാത്തിരിക്കുന്നത്.
ബാലതാരമായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ഗീതു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് മൂത്തോന്‍. 2009ല്‍ പുറത്തിറങ്ങിയ ഹ്രസ്വചിത്രം കേള്‍ക്കുന്നുണ്ടോയിലായിരുന്നു സംവിധായകക്കുപ്പായത്തിലെ അരങ്ങേറ്റം.

Also Read:
സദാചാര പോലീസ് ചമഞ്ഞ് ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തിയ എസ് എഫ് ഐ നേതാവിനെതിരെ കേസെടുത്തു
Keywords: 'Moothon' first look poster out: Nivin Pauly in an exciting makeover, Director, Cinema, Entertainment, Actress, Report, Facebook, Husband, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.