മലയാളത്തിന്റെ എക്കാലത്തെയും മികച്ച സുന്ദരി മോനിഷ നമ്മെ വിട്ട് പിരിഞ്ഞിട്ട് 25 വർഷം! ശാലീന സൗന്ദര്യത്തിന്റെ പ്രതീകമായ നടിയുടെ ജീവൻ തട്ടിയെടുത്ത ആ കറുത്ത ദിനം വീണ്ടും വരുന്നു, മോനിഷയുടെ കാർ ഡ്രൈവർ ഉറങ്ങിപ്പോയതോ അതോ കാർ ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ടതോ? ഇപ്പോഴും ആ ചോദ്യങ്ങൾ ബാക്കിയാകുന്നു
Dec 4, 2017, 17:09 IST
ചേർത്തല: (www.kvartha.com 04.12.2017) മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സുന്ദരികളിൽ ഒരാളായ മോനിഷ നമ്മെ വിട്ട് പിരിഞ്ഞിട്ട് ഡിസംബർ അഞ്ചിലേക്ക് 25 വർഷമാകുന്നു. വളരെ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്നെ മലയാള പ്രേക്ഷകരുടെ മനസ്സിൽ ഇരിപ്പിടം കണ്ടെത്തിയ താര സുന്ദരി പ്രേക്ഷക മനസ്സുകളുടെ എക്കാലത്തെയും തീരാ വേദനയായി ഇന്നും അവശേഷിക്കുന്നു.
1971-ൽ കോഴിക്കോട് പി നാരായണനുണ്ണിയുടെയും, ശ്രീദേവിയുടെയും മകളായാണ് മോനിഷ ജനിച്ചത്. അച്ഛൻ ഉണ്ണിക്ക് ബംഗളൂരുവിൽ തുകൽ വ്യവസായം ആയിരുന്നതിനാൽ അവിടെയായിരുന്നു മോനിഷയുടെ ബാല്യം. നർത്തകി കൂടിയായിരുന്ന അമ്മ ശ്രീദേവിയിൽ നിന്നായിരുന്നു നടി നൃത്തത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ചത്. ഒമ്പത് വയസ്സുള്ളപ്പോൾ നൃത്തത്തിൽ അരങ്ങേറ്റം കുറിച്ചു.
1985-ൽ കർണ്ണാടക ഗവൺമെന്റ് ഭരതനാട്യ നർത്തകർക്കായി നൽകുന്ന കൗശിക അവാർഡ് ലഭിച്ചു. ബംഗളൂരുവിലെ സെന്റ് ചാൾസ് ഹൈസ്കൂളിൽ നിന്നും, ബിഷപ്പ് കോട്ടൺ ഗേൾസ് ഹൈസ്കൂളിൽ നിന്നുമായി പ്രാഥമിക വിദ്യാഭ്യാസവും മൗണ്ട് കാർമൽ കോളേജിൽ നിന്ന് സൈക്കോളജിയിൽ ബിരുദവും നേടി. സജിതാണ് സഹോദരൻ.
പ്രശസ്ത സാഹിത്യകാരനും, തിരക്കഥാകൃത്തുമായ എം ടി വാസുദേവൻ നായർ മോനിഷയുടെ കുടുംബ സുഹൃത്തായിരുന്നു. അദ്ദേഹമാണ് മോനിഷയുടെ സിനിമാരംഗത്തേക്കുള്ള പ്രവേശനത്തിന് കാരണമായത്. എം ടി കഥയും, ഹരിഹരൻ സംവിധാനവും നിർവഹിച്ച 'നഖക്ഷതങ്ങൾ' (1986) എന്ന സിനിമയിലൂടെയാണ് നടി മലയാള സിനിമയിലേക്ക് കാലെടുത്ത് വെക്കുന്നത്. മറ്റൊരു പുതുമുഖമായിരുന്ന വിനീത് ആയിരുന്നു ഈ ചിത്രത്തിൽ മോനിഷയുടെ നായകൻ. ഈ ചിത്രത്തിൽ മോനിഷ അഭിനയിച്ച 'ഗൗരി' എന്ന ഗ്രാമീണ പെൺകുട്ടിക്ക് 1987-ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു.
മലയാളത്തിനു പുറമേ പൂക്കൾ വിടും ഇതൾ (നഖക്ഷതങ്ങളുടെ റീമേക്ക്), ദ്രാവിഡൻ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും, രാഘവേന്ദ്ര രാജ്കുമാർ നായകനായി അഭിനയിച്ച ചിരംജീവി സുധാകർ (1988) എന്ന കന്നട ചിത്രത്തിലും അഭിനയിച്ചിട്ടുള്ള നടി അധിപന്‍, കുറുപ്പിന്റെ കണക്കു പുസത്കം, കടവ്, തലസ്ഥാനം, കമലദളം, ചെപ്പടിവിദ്യ തുടങ്ങീ 25ല്‍ പരം ചിത്രങ്ങളില്‍ വേഷമിട്ടു.
1992 ഡിസംബർ അഞ്ചിന് 'ചെപ്പടിവിദ്യ' എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടയിലാണ് നടിയുടെ ജീവൻ കവർന്നെടുത്ത അപകടമുണ്ടായത്. മോനിഷയും, അമ്മയും സഞ്ചരിക്കുകയായിരുന്ന കാർ ആലപ്പുഴക്കടുത്തുള്ള ചേർത്തലയിൽ വെച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അമ്മ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും തലച്ചോറിനുണ്ടായ പരിക്കു മൂലം മോനിഷ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
ബംഗളൂരുവിൽ വെച്ചാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്. കാറിൽ കയറിയത് മുതൽ ഉറങ്ങുകയായിരുന്ന നടി പിന്നീട് ഒരിക്കലും ഉണർന്നില്ല.
വർഷങ്ങൾ 25 കഴിഞ്ഞിട്ടും മലയാളികളുടെ മനസ്സിലെ നിത്യ നൊമ്പരമായി മോനിഷ ഇപ്പോഴും നില കൊള്ളുന്നു. ഡിസംബർ അഞ്ച് വീണ്ടും വരുമ്പോൾ പ്രേക്ഷകർ അറിയാതെ ചോദിച്ചു പോകുന്നു അന്നുണ്ടായ അപകടത്തിന് കാരണം കാർ ഡ്രൈവർ ഉറങ്ങിപ്പോയതോ അതോ കാർ ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ടതോ?
Summary: .Monisha was only 16 years old when she won the National Film Award for Best Actress for her debut film, Nakhakshathangal (1986). This made her the youngest recipient of the National Film Award for Best Actress. Along with Sharada, Shobhana, Meera Jasmine and Surabhi Lakshmi (National Film Award 2017), Monisha Unni is one of five Malayalam actresses who has won the National Film Award for Best Actress.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.