അമ്മയാകാന്‍ തനിക്കു മടിയില്ല, അതിനുള്ള സമയം ആകുമ്പോള്‍ മാത്രം മാതൃത്വത്തെ ആശ്ലേഷിക്കാനാണ് തീരുമാനം; അണ്ഡം ശീതീകരിച്ച് സൂക്ഷിച്ച് നടി, നല്ല തീരുമാനമെന്ന് ആരാധകര്‍

 


മുംബൈ: (www.kvartha.com 27.11.2020) വിവാഹം കഴിച്ചു കുട്ടികളുമായി ഒതുങ്ങിക്കൂടി ജീവിക്കുന്നത് മാതൃകാപരമായ ദാമ്പത്യ ജീവിതമായി കാണാനൊന്നും നടി മോന സിങിന് കഴിയില്ല. ജീവിതത്തില്‍ സ്വന്തമായ ചില തീരുമാനങ്ങള്‍ വേണമെന്നും അവയ്ക്കനുസരിച്ചു ജീവിക്കണമെന്നുമുള്ള കാഴ്ചപ്പാടാണ് നടിയുടേത്. 

അമ്മയാകാന്‍ തനിക്കു മടിയില്ല, അതിനുള്ള സമയം ആകുമ്പോള്‍ മാത്രം മാതൃത്വത്തെ ആശ്ലേഷിക്കാനാണ് തീരുമാനം; അണ്ഡം ശീതീകരിച്ച് സൂക്ഷിച്ച് നടി, നല്ല തീരുമാനമെന്ന് ആരാധകര്‍
വെറുതെ പറയുകയല്ല സ്വന്തം ജീവിതം കൊണ്ടുതന്നെ മോന അതു തെളിയിക്കുന്നുമുണ്ട്. ഇതിന്റെ ഭാഗമായാണ് വിവാഹം കഴിഞ്ഞെങ്കിലും ഉടന്‍ കുട്ടികള്‍ വേണ്ട എന്ന തീരുമാനത്തില്‍ നടി എത്തിയത്. ഇതിന്റെ ഭാഗമായി തന്റെ അണ്ഡം ഭാവിയിലേക്ക് ശീതീകരിച്ചു സൂക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് താരം.

34-ാം വയസ്സില്‍ തന്നെ ഇങ്ങനെ ചെയ്ത മോന ഇപ്പോള്‍ ഭര്‍ത്താവുമായി ദാമ്പത്യ ജീവിതം ആഘോഷിക്കുകയാണ്. തന്റെ തീരുമാനത്തില്‍ തെല്ലും ഖേദമില്ലെന്നും പശ്ചാത്താപമില്ലെന്നും അവര്‍ പറയുന്നു.

'ഇത് ഒരു സ്ത്രീയുടെ തിരഞ്ഞെടുപ്പ്' എന്നെഴുതിയ പ്ലക്കാര്‍ഡുമായി കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട മോന സിങ് 43-ാം വയസ്സില്‍ ഐവിഎഫിലൂടെ അമ്മയായ ഫറാ ഖാന് നന്ദിയും പറഞ്ഞു. അമ്മയാകാന്‍ തനിക്ക് മടിയില്ലെന്നും എന്നാല്‍ അതിനുള്ള സമയം ആകുമ്പോള്‍ മാത്രം മാതൃത്വത്തെ ആശ്ലേഷിക്കാനാണ് തീരുമാനമെന്നുമാണ് മോനയുടെ വാദം. കുട്ടിയുണ്ടാകാന്‍ 43-ാം വയസ്സ് വരെ കാത്തുനിന്ന ഫറാ ഖാന്‍ മികച്ച മാതൃകയാണ് കാണിച്ചതെന്നാണ് മോന പറയുന്നത്.

ചിലപ്പോഴെങ്കിലും സ്ത്രീകള്‍ മറക്കുന്ന ഒരു കാര്യമുണ്ട്. അവര്‍ക്കും ജീവിതത്തിലെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുമെന്ന്. അമ്മയാകുക എന്നതു വെല്ലുവിളി നിറഞ്ഞ ഒരു ജോലിയാണ്. അതിനു പാകമാകേണ്ടതുണ്ട്. അതുവരെ കാത്തിരിക്കുക എന്നതാണ് ഒരു സ്ത്രീക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം. 34-ാം വയസ്സില്‍ തന്നെ അണ്ഡം ശീതീകരിച്ചുവച്ചതിനാല്‍ എനിക്ക് എപ്പോള്‍ വേണമെങ്കിലും അമ്മയാകാം. അതെന്റെ തീരുമാനമാണ്. എന്റെ മാത്രം തീരുമാനം മോന പറയുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 27 ന് സുഹൃത്ത് ശ്യാം രാജഗോപാലനെ ഹിന്ദു ആചാരപ്രകാരമാണ് മോന വിവാഹം കഴിച്ചത്. ടെലിവിഷനില്‍ സാന്നിധ്യം അറിയിച്ച ശേഷം 3 ഇഡിയറ്റ്‌സ് എന്ന ചിത്രത്തില്‍ കരീന കപൂറിന്റെ സഹോദരിയുടെ വേഷത്തിലായിരുന്നു മോനയുടെ ബോളിവുഡ് അരങ്ങേറ്റം.

Keywords:  Mona Singh is happy she froze her eggs at 34, says it is a woman's choice in new post, Mumbai, News, Cinema, Actress, Lifestyle & Fashion, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia