ലാൽജോസിന്‍റെ മോഹൻ ലാൽ ചിത്രത്തിന് പേരായി, വെളിപാടിന്‍റെ പുസ്തകം

 


തിരുവനന്തപുരം: (www.kvartha.com 22.05.2017) ലാൽ ജോസും മോഹൻലാലും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന് പേരിട്ടു. വെളിപാടിന്‍റെ പുസ്തകം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മോഹൻലാൽ കോളജ് വൈസ് പ്രിൻസിപ്പാളായാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

തുമ്പ സെന്‍റ് സേവ്യേഴ്സ് കോളജിലാണ് ചിത്രീകരണം. ബെന്നി പി നായരമ്പലത്തിന്‍റെ തിരക്കഥയിൽ ഒരുക്കുന്ന ചിത്രത്തിൽ അന്ന രാജനാണ് നായിക. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് അന്ന. അനൂപ് മേനോൻ, സലീം കുമാർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ലാൽജോസിന്‍റെ മോഹൻ ലാൽ ചിത്രത്തിന് പേരായി, വെളിപാടിന്‍റെ പുസ്തകം

പുതിയതായി വൈസ് പ്രിൻസിപ്പാൾ കോളജിൽ എത്തുന്നതിനെ തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.നിലവിൽ ദക്ഷിണാഫ്രിക്കയിൽ ഒഴിവുകാലം ആസ്വദിക്കുകയാണ് മോഹൻലാൽ. കാമ്പസ് പ്രമേയമാക്കിയ ലാൽജോസിന്‍റെ ക്ലാസ് മേറ്റ്സ് മലയാള സിനിമ ചരിത്രത്തിലെ ഏക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Mohanlal had a special gift for his fans on his birthday - the title of his upcoming movie with Lal Jose. The superstar revealed the movie's name as Vellipadinte Pusthakam through his social networking page.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia