മോഹൻലാൽ മെയ് മൂന്നിന് ദേശീയ അവാർഡ് സ്വീകരിക്കും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 26.04.2017) അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ മെയ് മൂന്നിന് വിതരണം ചെയ്യും. ജൂറിയുടെ പ്രത്യേക പരാമർശം നേടിയ മോഹൻലാലും മികച്ച നടി സുരഭി ലക്ഷ്മിയും പുരസ്കാരം ഏറ്റുവാങ്ങും. രാഷ്ട്രപതി ഭവനിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്യുക.

ജനത ഗാരേജ്, പുലിമുരുഗൻ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രത്തിലെ അഭിനയത്തിനാണ് മോഹൻലാൽ പ്രത്യേക പരാമർശം നേടിയത്. പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ലാൽജോസ് ചിത്രത്തിലായിരിക്കും മോഹൻലാൽ അഭിനയിക്കുക. മോഹൻലാലിൻറെ ആദ്യ ലാൽജോസ് ചിത്രമാണിത്.

തിരുവനന്തപുരത്താണ് ചിത്രീകരണം. ബെന്നി പി നായരമ്പലം തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിൽ വൈസ് പ്രിൻസിപ്പാളായാണ് മോഹൻലാൽ അഭിനയിക്കുന്നത്. മെയ് 15നാണ് ചിത്രീകരണം തുടങ്ങുക. ഇതിന് മുൻപ് മോഹൻലാൽ കുടുംബത്തോടൊപ്പം ദക്ഷിണാഫ്രിക്കയിൽ വിനോദ യാത്രയ്ക്കും പോകും.

മോഹൻലാൽ മെയ് മൂന്നിന് ദേശീയ അവാർഡ് സ്വീകരിക്കും

നിലവിൽ ബി ഉണ്ണികൃഷ്ണൻറെ വില്ലൻ എന്ന ചിത്രത്തിലാണിപ്പോൾ മോഹൻലാൽ അഭിനയിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Superstar Mohanlal who won special jury mention at the 64th National Film Award will receive his award on May 3.

Key Words: Mohanlal, Cinema, National Award

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia