തെരഞ്ഞെടുപ്പുകാലത്തെ സിനിമാ വിവാദത്തിന് വിശദീകരണവുമായി മോഹന്‍ലാല്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 17.09.2016) തിരഞ്ഞെടുപ്പു കാലത്തെ സിനിമാ വിവാദത്തിന് വിശദീകരണവുമായി നടന്‍ മോഹന്‍ലാല്‍ രംഗത്ത് . കൊട്ടാരക്കരയില്‍ കെ.ബി.ഗണേഷ് കുമാറിന്റെ പ്രചാരണത്തിന് പോയത് ഗണേഷ് വിളിച്ചതുകൊണ്ടാണ്. എന്നാല്‍ ജഗദീഷ് വിളിച്ചിരുന്നില്ല, അതുകൊണ്ടുതന്നെ പോയതുമില്ല എന്ന് മോഹന്‍ലാല്‍ പറഞ്ഞു.

 ഒരു സ്ഥലത്തുപോയാല്‍ മറ്റേ സ്ഥലത്തും പോകണമെന്ന് നിയമമൊന്നുമില്ല. അതൊക്കെ എന്റെ ഇഷ്ടമാണ്. ഞാന്‍ ഒരു കക്ഷി രാഷ്ട്രീയത്തിലുമുള്ള ആളല്ല. ജഗദീഷ് അനിയനല്ല. എന്റെ ചേട്ടന്റെ കൂടെ പഠിച്ചയാളാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

തിരുവനന്തപുരത്തെ നായര്‍ ലോബിയെന്ന ആക്ഷേപത്തെക്കുറിച്ചും ലാല്‍
പറയുകയുണ്ടായി. തിരുവനന്തപുരം ലോബിയെന്നു പറയുന്നത് ആരോപണം മാത്രമാണ്. ഇതൊക്കെ വേറെയാളുകള്‍ പറയുന്നതല്ലാതെ താന്‍ ഇതൊന്നും സ്വീകരിക്കുകയോ തിരസ്‌ക്കരിക്കുകയോ ചെയ്യുന്നയാളല്ല. അങ്ങനെയൊരു ലോബിയൊന്നുമില്ലെന്നും ലാല്‍ വ്യക്തമാക്കി.

മനോരമ നേരെ ചൊവ്വയിലാണ് മോഹന്‍ലാല്‍ തെരഞ്ഞെടുപ്പ് കാലത്തെ സിനിമാ വിവാദത്തെ കുറിച്ച് പ്രതികരിച്ചത്. 

തെരഞ്ഞെടുപ്പുകാലത്തെ സിനിമാ വിവാദത്തിന് വിശദീകരണവുമായി മോഹന്‍ലാല്‍

Keywords:  Mohanlal reacts on election period controversy, Kochi, Kottarakkara, Ganesh Kumar, Politics, Study, Thiruvananthapuram, Allegation, Cinema, Entertainment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia