12 വര്‍ഷങ്ങളുടെ ഇടവേള; മോഹന്‍ലാലും ഷാജി കൈലാസും വീണ്ടും ഒരുമിക്കുന്നു
Sep 8, 2021, 14:42 IST
കൊച്ചി: (www.kvartha.com 08.09.2021) നീണ്ട 12 വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം മോഹന്‍ലാലും ഷാജി കൈലാസും വീണ്ടും ഒരുമിക്കുന്നു. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഷാജി കൈലാസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2009ല്‍ റിലീസ് ചെയ്ത 'റെഡ് ചിലീസ്' ആണ് അവസാന ചിത്രം
രാജേഷ് ജയറാം ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. വളരെ ആവേശത്തോടെയും സന്തോഷത്തോടെയുമാണ് ഈ പ്രൊജക്ട് പ്രഖ്യാപിക്കുന്നതെന്നും. ഈ ചിത്രം കാത്തിരിക്കേണ്ട ഒന്നാണെന്നും മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഫേസ്ബുകിലൂടെയാണ് മോഹന്‍ലാല്‍ വിവരം പങ്കുവച്ചത്.
ഫേസ്ബുക് കുറിപ്പ്;
'അവസാനം കാത്തിരിപ്പിന് അറുതിയായി. ഷാജി കൈലാസുമായി ചേര്‍ന്നുള്ള എന്റെ പുതിയ പ്രോജക്ട് ഒക്‌ടോബര്‍ 2021ല്‍ ചിത്രീകരണം ആരംഭിക്കുന്ന വിവരം ഏറെ ആവേശത്തോടെയും സന്തോഷത്തോടെയും അറിയിക്കുന്നു. രാജേഷ് ജയറാമാണ് തിരക്കഥ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മാണം. ഞാനും ഷാജിയും നീണ്ട 12 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരുമിക്കുന്നത്. എനിക്ക് ഉറപ്പുണ്ട്, ഈ കാത്തിരിപ്പിന് ഫലമുണ്ടാകുമെന്ന്' -ഷാജി കൈലാസിനും ആന്റണി പെരുമ്പാവൂരിനും രാജേഷ് ജയറാമിനുമൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍ കുറിച്ചു.
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ'യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി'യചിത്രീകരണം പൂര്‍ത്തിയായതോടെ മോഹന്‍ലാല്‍ സ്വന്തം സിനിമയായ 'ബറോസി'ന്റെ അടുത്ത ഘട്ടത്തിന്റെ ചിത്രീകരണ തിരക്കിലാണ്.
Keywords: News, Kerala, State, Kochi, Entertainment, Cinema, Cine Actor, Mollywood, Facebook, Facebook Post, Social Media, Mohanlal and Shaji Kailas reunite after a gap of 12 years
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.