മോഹൻലാൽ അടക്കമുള്ളവരുടെ മികച്ച അഭിനയം, കെട്ടുറപ്പുള്ള തിരക്കഥ ചിത്രത്തിന് ജീവനേകി, അശ്ശീല പ്രയോഗവും അടിക്കടിയുള്ള മദ്യപാനവും കല്ല് കടിയായി, നരസിംഹവും പുലിമുരുകനും പ്രതീക്ഷിച്ച് പോകുന്നവരെ നിരാശരാക്കുമെങ്കിലും കുടുംബ പ്രേക്ഷകർക്ക് മുന്തിരിവള്ളികൾ ശരിക്കും തളിർത്ത് പന്തലിക്കും; 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ' നിരൂപണം വായിക്കാം
Jan 27, 2017, 10:50 IST
മുബ്‌നാസ് കൊടുവള്ളി
കാസർകോട്: (www.kvartha.com 27.01.2017) 'വെള്ളിമൂങ്ങ' എന്ന മികച്ച രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമക്ക് ശേഷം ജിബു ജേക്കബിന്റെ സിനിമക്കായി കാത്തിരുന്ന മലയാളികളുടെ മുന്നിലേക്ക് വന്നെത്തിയ സിനിമയാണ് ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’. മുന്തിരിവള്ളികൾ തളിർത്തോ ഇല്ലയോ എന്ന കാര്യത്തിലുള്ള സംശയങ്ങൾ ദൂരീകരിക്കാൻ ഈ നിരൂപണം കൊണ്ട് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.
മോഹൻലാൽ എന്ന താരത്തിനെ അമാനുഷികനായി കാണാൻ ആഗ്രഹിക്കുന്ന ഒരു മലയാളി പ്രേക്ഷകനും ദയവ് ചെയ്ത് ഈ സിനിമ കാണാൻ പോകരുത്. 100 ശതമാനം ഉറപ്പായും പറയാം അവർക്കിത് ഇഷ്ടമാകില്ല. നേരെ മറിച്ച് മോഹൻലാലിനെ ഒരു സാധാരണക്കാരനായി കാണാൻ ആഗ്രഹിക്കുന്ന തന്മാത്രയേയും ഭ്രമരത്തേയും നെഞ്ചിലേറ്റിയ കുടുംബ ചിത്രങ്ങളെ താലോലിക്കുന്ന പച്ചയായ പ്രേക്ഷകർക്ക് ധൈര്യമായിട്ട് തിയേറ്ററിലേക്ക് വരാം.
കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന താളപ്പിഴകളും ഭാര്യാ ഭർത്താക്കന്മാർക്കിടയിലെ അവിഹിത സാധ്യതയും പ്രണയ പരാജയവും സ്നേഹ ശൂന്യതയും പരിഗണനയുടെ അഭാവവും വ്യക്തമായി കാണിക്കുന്ന ഈ സിനിമയിൽ മക്കളെ പരിപാലിക്കുന്നതിന്റെ ആവശ്യകതയും പെൺമക്കളെ ശ്രദ്ധിക്കുന്നതിന്റെ പ്രാധാന്യവും സമഗ്രമായി വിവരിച്ചിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറിയായ നായകനും നായികയും അവരുടെ രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ കഥയാണ് 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ'. നായകൻറെ ചില സുഹൃത്തുക്കളും നായികയുടെ ചില അയൽവാസികളും കൂടി ചേർന്ന് സിനിമക്ക് കുറച്ച്കൂടി വിശാലത നൽകിയിട്ടുണ്ട്. കഥയിലേക്കോ അതിന്റെ വിവരണത്തിലേക്കോ ഒന്നും കടക്കുന്നില്ല.
വൈറ്റ് പോയന്റ്‌സ് :-
നടന വിസ്മയം മോഹൻലാലിന്റെ അസാമാന്യ പ്രകടനം ചിത്രത്തിലുടനീളം പരന്നു കിടന്നു. ഓരോ നിമിഷങ്ങളിൽ ആ മുഖത്ത് മിന്നിമായുന്ന ഭാവ പ്രകടനങ്ങൾ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നു. മീനയുമായുള്ള കോമ്പിനേഷൻ രംഗങ്ങൾ മികച്ചതായിരുന്നു. ഒരുപാട് സിനിമകളിൽ ഒരുമിച്ചഭിനയിച്ചത് കൊണ്ടാവാം അവർ ശരിക്കും ഭാര്യയും ഭർത്താവുമാണെന്ന് തോന്നിപ്പോയി.
അഭിനയമുഹൂർത്തങ്ങൾ ഒരുപാടൊന്നുമില്ലെങ്കിലും മീന തന്റെ ജോലി ഭംഗിയായി നിർവ്വഹിച്ചു. അനൂപ് മേനോന് വളരെ കാലത്തിന് ശേഷമാണ് നല്ലൊരു വേഷം കിട്ടിയത്. ആദ്യ പകുതിയിൽ അവിഹിതങ്ങളുടെ രാജകുമാരനായും രണ്ടാം പകുതിയിൽ ഭാര്യയുടെ അവിഹിത ബന്ധത്തെ നിസ്സഹായനായി പ്രോത്സാഹിപ്പിക്കേണ്ടി വരുന്ന നട്ടെല്ലില്ലാത്ത ഭർത്താവായും അദ്ദേഹം തിളങ്ങി.
ഷാജോൺ, ഐമ റോസ്മി, അലൻസിയർ, സനൂപ്, ശ്രിന്ദ, ബിന്ദു പണിക്കർ, സൂരാജ്, സുധീർ, തുടങ്ങി എല്ലാവരും തങ്ങളുടെ വേഷങ്ങളോട് കൂറ് പുലർത്തി.. അനാവശ്യ ചില രംഗങ്ങളൊഴിച്ചാൽ തിരക്കഥ ഒതുക്കമുള്ളതായിരുന്നു. ജീവിതത്തിൽ സന്തോഷം ലഭിക്കണമെങ്കിൽ അത് തേടി കണ്ട് പിടിക്കുക തന്നെ വേണം വെറുതെ ആരും സന്തോഷം വീട്ടിലേക്ക് കൊണ്ട് തരില്ല. സംഭാഷണത്തിലെ പൊരുൾ വെറുതെ എങ്ങനെയെങ്കിലും ജീവിതം തള്ളി നീക്കുന്നവർക്കിട്ടൊരു കൊട്ടാണ്. ജീവിതം ഒരു ലഹരിയാക്കിമാറ്റാൻ എഴുത്തുകാരൻ പറയാതെ പറയുന്നുണ്ട്.
ഭാര്യ വീട്ടിൽ ചടഞ്ഞ് കൂടിയിരിക്കാൻ കാരണം ഭർത്താവാണെന്ന് പറയുമ്പോൾ തന്നെ ഭർത്താവിന് അടുപ്പിലുമാകാം ഭാര്യക്ക് പറമ്പിലും പാടില്ലെന്ന പഴയ അമ്മായിയമ്മ പോളിസിയെ മറ്റൊരു രീതിയിൽ എഴുത്തുകാരൻ പുനർജീവിപ്പിക്കുന്നുണ്ട്. അന്യ സ്ത്രീയുമായി നിരന്തരം ഫോണിൽ സംസാരിക്കുന്ന ഭർത്താവിന് ഭാര്യ മറ്റൊരു പുരുഷനോട് മിണ്ടുന്നത് സഹിക്കാൻ പറ്റുന്നില്ല.
വീട്ടിലെ സ്നേഹം കണ്ടാണ് മക്കൾ വളരുന്നതെന്ന് പറയുന്നത് എത്ര സത്യം, അച്ഛനമ്മമാരുടെ സ്നേഹം കിട്ടാതിരിക്കുമ്പോഴേ മക്കൾ പ്രണയ ലഹരിയിൽ അകപ്പെടൂകയുള്ളൂ എന്ന് പറയുമ്പോൾ നമ്മൾ അച്ഛനമ്മമാർ മക്കളെ എത്ര സ്‌നേഹിക്കുന്നുണ്ടെന്ന് അളന്ന് നോക്കാനുള്ള അളവ് കോൽ തിരക്കഥാകൃത്ത് പ്രേക്ഷകരിലേക്ക് എറിഞ്ഞ് തരികയാണ് .
സ്വന്തം ഭാര്യയുടെ സൗന്ദര്യം കാണണമെങ്കിൽ അപ്പുറത്തെ വീട്ടിലെ ചേട്ടന്റെ ജനലിൽ കൂടി ഒളിഞ്ഞ് നോക്കണമെന്ന് പണ്ടാരോ പറഞ്ഞത് നായകൻ വൈകിയാണ് തിരിച്ചറിയുന്നത്, 'എനിക്കിത്രയും നല്ലൊരു ഭാര്യയുള്ളപ്പോൾ പിന്നെന്തിനാണ് മറ്റൊരു സ്ത്രീയെന്ന്' നായകൻ സുഹൃത്തുക്കളോട് ചോദിക്കുമ്പോൾ വിവാഹ ജീവിതത്തിന്റെ മഹത്വവും വിശ്വാസ്യതയും ആകാശത്തോളം വളർന്ന് സാംസ്കാരിക കേരളത്തിന് പൊൻ തൂവൽ ചാർത്തികൊടുക്കുന്നു.
മകളുടെ പ്രണയം അപ്പൻ ചോദ്യം ചെയ്ത് വഷളാക്കാതെ തങ്ങളുടെ സ്നേഹം കണ്ട് അവൾ തിരിച്ച് വരുന്ന രീതിയിലേക്ക് മകളെ പ്രാപ്തയാക്കുകയാണ് ചെയ്യുന്നത്. ഇടക്ക് മക്കളുടെ മുന്നിൽ വെച്ച് ഭാര്യാ ഭർത്താക്കന്മാർ സ്നേഹം പ്രകടിപ്പിക്കണമെന്ന് പറഞ്ഞ് തരുന്നതിന്റെ ആവശ്യം ഇതൊക്കെ തന്നെയാവാം.
കേൾക്കാൻ ഇമ്പമുള്ള ഗാനങ്ങൾ ഒരുക്കിയ ബിജിബാൽ അഭിനന്ദനമർഹിക്കുന്നു. സംവിധായാകന്റെ മികച്ച കയ്യൊതുക്കം സിനിമയിലുണ്ട്. നല്ല ക്യാമറ, മനോഹരമായ ഫ്രയിമുകൾ അനവധി സിനിമയിൽ കാണാം . (പ്രത്യേകിച്ച് പഴയ മോഹൻലാൽ- മീന കോമ്പിനേഷൻ രംഗങ്ങൾ). ഒതുക്കമുള്ള എഡിറ്റിംഗ്; ഒന്നും വലിച്ച് നീട്ടിയില്ല,
ബ്ലാക്ക് പോയന്റ്‌സ് :
അമിതമായ മദ്യപാനം സിനിമയിൽ ഒരുപാടുണ്ട്, രാത്രിയായാൽ സുഹൃത്തുക്കൾ ചേർന്നിരുന്ന് മദ്യപിച്ച് ലക്ക് കെട്ട് വീട്ടിൽ കേറുന്നത് സാംസ്കാരിക കേരളത്തിന് യോജിച്ചതാണെന്ന് തോന്നുന്നില്ല, ആ സമയം കൊണ്ട് വല്ല ചൂണ്ടയിടാനോ മറ്റോ പോയാൽ പോരായിരുന്നോ എന്ന് ചോദിക്കുന്നില്ലെങ്കിലും വേറെ എന്തെങ്കിലുമൊക്കെ ചെയ്‌താൽ മതിയായിരുന്നില്ലേ എന്ന് പറയാനാഗ്രഹിക്കുന്നു.
ഒരു അഴിമതി പോലും കാണിക്കാത്ത നായകനെ അവതരിപ്പിക്കുമ്പോൾ അയാളുടെ സ്വാഭാവം കൂടി നന്നാക്കാൻ ശ്രമിക്കണം, മദ്യപിക്കുന്ന സമയത്ത് കുടുംബ രഹസ്യങ്ങൾ പങ്ക് വെക്കുകയും അത് മനസ്സിലാക്കി ഭാര്യയുമായുള്ള പിണക്കങ്ങൾ മുതലെടുത്ത് മറ്റൊരുത്തന്റെ ഭാര്യയെ ശല്യം ചെയ്യുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ വഷളാക്കുന്നത് മദ്യം തന്നെയാണ്. (മീനയെ മോഹൻലാലിന്റെ സുഹൃത്ത് ശല്യം ചെയ്യുന്നത് പോലെ ).
ദ്വയാർത്ഥങ്ങൾ ഒരുപാട് സിനിമയിലുണ്ട് , കുടുംബ സിനിമയാണെന്ന പേരിലിറങ്ങിയ ചിത്രത്തിൽ അത്തരം സംഭാഷണങ്ങൾ പ്രേക്ഷകരെ മുറിപ്പെടുത്തും, മോഹൻലാലിന് പ്രണയം തോന്നുന്ന ജൂലി എന്ന സ്ത്രീയെ എന്തിനാണിത്ര ഗ്ലാമറസായി കാണിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. ആ സ്ത്രീയുടെ അനാവശ്യ ശരീര പ്രദർശനം സിനിമയുടെ ഒഴുക്കിനെ ബാധിച്ചില്ലെങ്കിലും പ്രേക്ഷകരിൽ ചിലർക്കെങ്കിലും അത് വേണ്ടായിരുന്നു എന്ന് തോന്നിപ്പോകും. സീരിയലുകളെ വിമർശിക്കുന്നത് ഇപ്പോൾ ഒട്ടുമിക്ക സിനിമയിലും കാണുന്നതാണ്.
സിനിമയിലേക്കുള്ള മറ്റൊരു രംഗ പ്രവേശന ഉപാധിയായി അതിനെ കണ്ട് കൂടെ? (ചില സീരിയൽ വളരെ മോശം തന്നെയാണ് ) മാന്യമായ വിമർശനം അംഗീകരിക്കാമെങ്കിലും അവരും ഉപജീവനത്തിന് വേണ്ടി ചെയ്യുന്നതാണെന്നോർക്കുക .ഒരു പ്രത്യേക സീരിയലിനെ കാണിക്കുന്നതിലൂടെ അതിന്റെ അണിയറ പ്രവർത്തകരുടെ മനസ്സ് വേദനിപ്പിക്കുന്നത് ശരിയല്ല; അതുമല്ല സ്ത്രീകളെ സീരിയൽ ആരാധകരാക്കുന്നതിൽ വലിയൊരു പങ്ക് ഭർത്താക്കന്മാർക്ക് തന്നെയാണ് .
ശ്രിന്ദയും അനൂപ് മേനോനും ഒരു ചേർച്ചയുമില്ലാത്ത ഭാര്യാ ഭർത്താവുമായിപ്പോയി, ഒന്ന് കൂടി കാസ്റ്റിങ് ശ്രദ്ധിക്കാമായിരുന്നു, ഷറഫുദ്ധീൻറെ സംഭാഷണം നല്ലതായിരുന്നുവെങ്കിലും മുഖത്ത് ഒരേ ഭാവങ്ങളായിരുന്നു. ഭാര്യയുടെ സൗന്ദര്യം തിരിച്ചറിയാൻ കാമുകിയുടെ പെർഫ്യൂം തന്നെ വേണമെന്നുണ്ടോ? ആ പെർഫ്യൂമിലൂടെയാണോ മോഹൻലാൽ മീനയെ സ്‌നേഹിക്കുന്നത്? ലാലിന്റെ അളിയൻ ആ സ്പ്രേ കൊണ്ട് കൊടുത്തില്ലായിരുന്നെങ്കിൽ അല്ലെങ്കിൽ വേറെ ഏതെങ്കിലുമൊരു പെർഫ്യൂമാണ് കൊണ്ട് കൊടുത്തിരുന്നതെങ്കിൽ ലാൽ മീനയെ സ്വീകരിക്കില്ലായിരുന്നോ?
യഥാർത്ഥത്തിൽ ലാലിന് ഭാര്യയോട് സ്നേഹം ഇല്ലേ? അതോ കാമുകിയോടുള്ള സ്നേഹത്തി
ന്റെ തുടർച്ചയാണോ മീനയിലേക്ക് ആവാഹിച്ചത്? ഒരു ആത്മാർത്ഥത ഇല്ലാത്തത് പോലെ തോന്നി. ഒരു പെർഫ്യൂം കൊണ്ട് ഭാര്യാ ഭർത്താക്കൻമാരുടെ ദീർഘകാല മൗനം പ്രണയത്തിന് വഴിമാറുമെന്നൊന്നും തോന്നുന്നില്ല; ഭാര്യയോട് വേറെ കാരണങ്ങൾ കൊണ്ട് സ്നേഹം തോന്നിയാൽ മതിയായിരുന്നു.
മുന്തിരിവള്ളികൾ കാണാൻ പോകുന്നതിന് മുമ്പ് നരസിംഹവും പുലിമുരുഗനുമൊക്കെ മനസ്സിൽ നിന്ന് പറിച്ച് കളഞ്ഞിട്ട് വേണം പോകാൻ. ഭാര്യാ ഭർത്താക്കന്മാർ എങ്ങനെയാകണമെന്നും എങ്ങനെയാകാരുതെന്നും ഈ സിനിമ കാണിച്ച് തരുന്നു. കുടുംബ ബന്ധത്തിന്റെ ദൃഢത ഭാര്യാ ഭർതൃ സ്നേഹത്തിലാണ്. ഭർത്താവിനെ സ്നേഹിക്കുന്നവർ, ഭാര്യയെ സ്നേഹിക്കുന്നവർ, മക്കളെ താലോലിക്കുന്നവർ, വീടാണ് സ്വർഗ്ഗമെന്ന് വിശ്വസിക്കുന്നവർ ദയവായി ചിത്രം കാണണം. ഇതിലൊന്നും താൽപര്യമില്ലാത്തവർ തിയേറ്ററിന്റെ വഴിക്ക് പോകരുത് , അവർക്ക് ചിലപ്പോൾ മുന്തിരി വള്ളി കാലിൽ ചുറ്റി വലിച്ചെറിയുന്നതായി തോന്നും.
ഞാൻ നൂറിൽ (100)ൽ അറുപത്തിയാറ് (66) മാർക്ക് കൊടുക്കുന്നു. (വിവാഹം കഴിഞ്ഞവർക്ക് ഒരു 4 മാർക്ക് കൂടി കൊടുക്കാം 😊 ).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Mohanlal and other actors did great job, perfect script Jibu Jacob new film 'Munthirivallikal Thalirkkumpol' get positive reviews. Director Jibu Jacob's secound movie after the great succes of 'Vellimoonga' gives postive responds from audience

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.