'മിന്നല്‍ മുരളി'യില്‍ വിലന്‍ വേഷത്തില്‍ തിളങ്ങിയ ഗുരു സോമസുന്ദരം മോഹന്‍ലാലിന്റെ 'ബറോസി'ലേക്ക്
Dec 28, 2021, 12:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 28.12.2021) മിന്നല്‍ മുരളിയുടെ റിലീസിന് ശേഷം മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയാവുന്ന പേരാണ് ഗുരു സോമസുന്ദരം. ചിത്രത്തില്‍ വിലന്‍ വേഷത്തില്‍ തിളങ്ങിയ ഗുരു സോമസുന്ദരം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസില്‍ അഭിനയിക്കും. താരം തന്നെയാണ് ഇന്‍ഡ്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ബറോസില്‍ അഭിനയക്കുന്നതിനെക്കുറിച്ച് മിന്നല്‍ മുരളി ഇറങ്ങുന്നതിന് ഒരാഴ്ച മുന്‍പുതന്നെ മോഹന്‍ലാലുമായി സംസാരിച്ചിരുന്നു എന്നാണ് ഗുരു സോമസുന്ദരം അഭിമുഖത്തില്‍ പറഞ്ഞത്.
'ലാലേട്ടന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബറോസില്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. ഫെബ്രുവരിയിലായിരിക്കും ഷൂട്. മിന്നല്‍ മുരളി റിലീസ് ചെയ്യുന്നതിന് ഒരാഴ്ച്ച മുന്നെ ഞാന്‍ ലാലേട്ടനുമായി സംസാരിച്ചിരുന്നു. നിങ്ങള്‍ വരു നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാമെന്ന് പറഞ്ഞു.' - എന്നാണ് ഗുരു സോമസുന്ദരം പറഞ്ഞത്.
മലയാളത്തില്‍ തനിക്കേറ്റവുമിഷ്ടപ്പെട്ട താരം മോഹന്‍ലാലാണെന്നും അദ്ദേഹത്തിന്റെ ഹിസ് ഹൈനസ് അബ്ദുള്ള, അങ്കിള്‍ ബണ്‍, നമ്പര്‍ 20 മദ്രാസ് മെയില്‍ തുടങ്ങിയ ചിത്രങ്ങളൊക്കെ തിയേറ്ററില്‍ പോയി കണ്ടിട്ടുണ്ടെന്നും ഗുരു പറഞ്ഞു.
2011 ല്‍ ത്യാഗരാജന്‍ കുമരരാജ സംവിധാനം ചെയ്ത ആരണ്യ കാണ്ഡത്തിലൂടെയാണ് ഗുരു സോമസുന്ദരം സിനിമയിലേക്കെത്തിയത്. 2016 ല്‍ രാജു മുരുകന്‍ സംവിധാനം ചെയ്ത ജോകര്‍ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജി സിനിമയില്‍ ഫോടോഗ്രാഫറുടെ വേഷമിട്ടാണ് ഗുരു സോമസുന്ദരം മലയാളത്തിലെത്തിയത്.
അതേസമയം ബറോസിന്റെ ചിത്രീകരണം ഡിസംബര്‍ 26ന് ആരംഭിക്കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നാണ് ബറോസിന്റെ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

