ജന്മദിനത്തില്‍ ഗോവയിലെ ബീച്ചിലൂടെ വിവസ്ത്രനായി ഓട്ടം; പ്രമുഖ മോഡലും നടനുമായ മിലിന്ദ് സോമനെതിരെ പോലീസ് കേസെടുത്തു
Nov 7, 2020, 11:17 IST
പനാജി: (www.kvartha.com 07.11.2020) ജന്മദിനത്തില്‍ ഗോവയിലെ ബീച്ചിലൂടെ ശരിരത്തില്‍ വസ്ത്രങ്ങള്‍ തീരെയില്ലാതെ ഓടിയ പ്രമുഖ മോഡലും നടനുമായ മിലിന്ദ് സോമനെതിരെ പോലീസ് കേസെടുത്തു. താരത്തിന്റെ 55-ാം പിറന്നാളിന് ട്വിറ്ററില്‍ പങ്കുവച്ച ചിത്രം വൈറലായതിന് പിന്നാലെ പോലീസില്‍ പരാതി ലഭിച്ചിരുന്നു. 'ഹാപ്പി ബെര്‍ത്ത് ഡേ ടു മീ. 55 ആന്റ് റണ്ണിംങ്' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം താരം ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നത്. ഭാര്യ അങ്കിതയാണ് ചിത്രം പകര്‍ത്തിയത്
എന്നാല്‍ അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഗോവ സുരക്ഷ മഞ്ച് എന്ന സംഘടന മിലിന്ദിനെതിരെ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സൗത്ത് ഗോവ പോലീസ് ആണ് കേസെടുത്തത്.
ഫിറ്റ്‌നസില്‍ വളരെ അധികം ശ്രദ്ധിക്കുന്ന താരമാണ് മിലിന്ദ്. വര്‍ക്കൗട്ടിനൊപ്പം കൃത്യമായ ജീവിതചര്യകള്‍ കൂടിയുണ്ടെങ്കില്‍ പ്രായം വെറും 'നമ്പര്‍' മാത്രമായി അവശേഷിക്കുമെന്നാണ് മിലിന്ദിന്റെ വാദം. മുന്‍പും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്.
ഡാമില്‍ അതിക്രമിച്ച് കയറി അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ച് ബോളിവുഡ് നടി പൂനം പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തിന് പിന്നാലെയാണ് മിലിന്ദ് സോമനെതിരെയും ഗോവ പോലീസ് കേസെടുത്തിരിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.