കാത്തിരിപ്പിന് വിരാമം; ജൂനിയർ ചീരുവിന്റെ ചിത്രം പുറത്തുവിട്ട് മേഘ്ന രാജ്

 


ബെംഗളൂരു: (www.kvartha.com 14.02.2021) കാത്തിരിപ്പിന് അവസാനമിട്ട് ജൂനിയർ ചീരുവിനെ പ്രണയദിനത്തിൽ ആരാധകർക്ക് പരിചയപ്പെടുത്തി നടി മേഘ്ന രാജ്. ഫെബ്രുവരി 14ന് അർധരാത്രിയാണ് താരദമ്പതികളായ ചിരഞ്ജീവി സർജയുടെയും മേഘനയുടെയും മകനെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്ക് മകന്റെ ചിത്രം അവതരിപ്പിച്ചത്.

'ഞാൻ ജനിക്കുന്നതിന് മുമ്പ് തന്നെ നിങ്ങൾ എന്നെ സ്നേഹിച്ചിരുന്നു. ഇപ്പോൾ നമ്മൾ ആദ്യമായി കാണുമ്പോൾ അമ്മയ്ക്കും അപ്പയ്ക്കും നിങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും എന്‍റെ ഈ ചെറിയ ഹൃദയത്തിന്‍റെ അടിത്തട്ടിൽ നിന്നും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. നിങ്ങൾ കുടുംബമാണ്.... നിരുപാധികം സ്നേഹിക്കുന്ന കുടുംബം', എന്നായിരുന്നു മേഘ്നയുടെ വാക്കുകൾ.

കാത്തിരിപ്പിന് വിരാമം; ജൂനിയർ ചീരുവിന്റെ ചിത്രം പുറത്തുവിട്ട് മേഘ്ന രാജ്

കഴിഞ്ഞ വർഷം ജൂണിലായിരുന്നു മേഘ്‌നയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ മരണം. ഭർത്താവിന്റെ മരണത്തിലും മേഘ്ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമായിരുന്നു. പേര് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജൂനിയർ ചീരുവെന്നാണ് കുഞ്ഞിനെ സ്നേഹത്തോടെ ആരാധകർ വിളിക്കുന്നത്.

ഒക്ടോബർ 22 നാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞ് പിറന്നത് അച്ഛനമ്മമാരുടെ വിവാഹ നിശ്ചയം നടന്ന തീയതിയിൽ എന്ന പ്രത്യേകത കൂടിയുണ്ട്. കുഞ്ഞിന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവച്ചിരുന്നുവെങ്കിലും ഇതാദ്യമായാണ് ചിത്രങ്ങൾ പുറത്തുവിടുന്നത്.


Keywords:  News, National, Bangalore, Meghana Raj, Film, Cinema, Actor, Actress, Entertainment, Baby, Child, Instagram, Social Media, viral, Meghna Raj releases picture of junior Cheeru.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia