മാര്‍ടിന്‍ പ്രകാട്ടിന്റെ നായാട്ടിലെ ആദ്യഗാനം എത്തി; വ്യത്യസ്ത താളവും ഈണവുമായി 'എട്ടുകാലേ പിമ്പിരിയാം അപ്പലാളേ'
Apr 3, 2021, 10:25 IST
കൊച്ചി: (www.kvartha.com 03.04.2021) മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നായാട്ടിലെ ആദ്യഗാനം എത്തി. വ്യത്യസ്ത താളവും ഈണവുമായി 'എട്ടുകാലേ പിമ്പിരിയാം അപ്പലാളേ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.
അന്‍വര്‍ അലി എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്. മധുവന്തി നാരായണാണ് ഗാനം പാടിയിരിക്കുന്നത്. ചിത്രം ഏപ്രില്‍ 8ന് തിയേറ്ററുകളില്‍ എത്തും. നിമിഷ സജയന്‍, കുഞ്ചാക്കോ ബോബന്‍, ജോജു വര്‍ഗീസ് എന്നിവരാണ് നായാട്ടില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. പൊലീസ് കഥാപാത്രങ്ങളായാണ് മൂവരും എത്തുന്നത്.
ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നത്. സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്ചേര്‍സും മാര്‍ട്ടിന്‍ പ്രകാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.