ശകുന്തളയായി മഞ്ജുവാര്യര്‍

 


ആലപ്പുഴ: (www.kvartha.com 13.05.2016) ദുഷ്യന്ത മഹാരാജാവിന്റെ പ്രേയസി ശകുന്തളയായി മഞ്ജുവാര്യര്‍. നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കരാണ് ഇതിഹാസ കഥയ്ക്ക് രംഗഭാഷ്യം ഒരുക്കുന്നത്. ശാകുന്തളം സംസ്‌കൃത നാടകത്തില്‍ നായികയായാണ് മഞ്ജുവിന്റെ റിഹേഴ്‌സല്‍ ആരംഭിച്ചത്.

പുരാണ പ്രസിദ്ധമായ ദുഷ്യന്ത മഹാരാജാവിന്റേയും ശകുന്തളയുടേയും പ്രണയവും വിരഹവും പുന:സമാഗമവുമാണ് ഇതിവൃത്തം. ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന കരിങ്കുന്നം സിക്‌സസ് എന്ന സിനിമയുടെ ഷൂട്ടിങ് ഏറെക്കുറെ പൂര്‍ത്തിയാക്കിയാണ് മഞ്ജു കാവാലത്തിന്റെ തൃക്കണ്ണാപുരത്തെ സോപാനം നാടക കളരിയിലെത്തിയത്.
ശകുന്തളയായി മഞ്ജുവാര്യര്‍

സിനിമയുടെ ചെറിയ ജോലികള്‍കൂടി പൂര്‍ത്തിയാക്കാനുള്ളതിനാല്‍ നാടകപരിശീലനത്തിന് ഇടവേളകളുണ്ടാകുന്നുണ്ടെങ്കിലും തിരക്കുകളെല്ലാം മാറ്റിവച്ച് വരുംദിവസങ്ങളില്‍ സജീവമാകാനാണ് മഞ്ജുവിന്റെ തീരുമാനം.

Keywords: Alappuzha, Kerala, Manju Warrier, Actress, Cinema, Malayalam, Entertainment, Drama, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia