വിദേശത്തേക്ക് പോയ മഞ്ജു വാരിയര്‍ തിരിച്ചെത്തി; ഡബ്ല്യു സി സിയില്‍ നിന്നും രാജിവെച്ചതിനെ കുറിച്ച് വിശദീകരണം ഇങ്ങനെ!
Jul 16, 2018, 16:10 IST
കൊച്ചി: (www.kvartha.com 16.07.2018) യുഎസ്, കാനഡ യാത്രകള്‍ക്കുശേഷം നടി മഞ്ജു വാരിയര്‍ തിരിച്ചെത്തി. യുവനടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതില്‍ ഉരുത്തിരിഞ്ഞ വിവാദത്തില്‍ വിദേശ പരിപാടിക്കു ശേഷം തിരിച്ചെത്തിയ മഞ്ജു വാര്യരുടെ പരസ്യപ്രതികരണം അറിയാന്‍ കാത്ത് നില്‍ക്കുകയായിരുന്നു സിനിമാ ലോകം.
എന്നാല്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതിനെച്ചൊല്ലിയുള്ള വിവാദങ്ങളെക്കുറിച്ചു മഞ്ജു തല്‍ക്കാലം പ്രതികരിക്കില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. വിമന്‍ ഇന്‍ സിനിമ കലക്ടീവില്‍നിന്ന് (ഡബ്ല്യുസിസി) മഞ്ജു രാജിവച്ചിട്ടില്ലെന്നും ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കപ്പടുന്നതുവരെ പരസ്യപ്രതികരണത്തിനില്ലെന്നും മഞ്ജുവിനോട് അടുപ്പമുള്ള വൃത്തങ്ങള്‍ അറിയിച്ചു.
ദിലീപിനെ തിരിച്ചെടുത്തതിനു പിന്നാലെ താരസംഘടനയില്‍ നിന്ന് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലു നടിമാര്‍ രാജിവെച്ചിരുന്നു. ദിലീപിനെ തിരിച്ചെടുത്തതിനെതിരെ മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യൂസിസി രംഗത്തുവന്നിരുന്നു.
സംഭവത്തില്‍ വന്‍ വിവാദം ഉയര്‍ന്നുവെങ്കിലും ഇതുസംബന്ധിച്ച് മഞ്ജു വാര്യര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡബ്ല്യൂസിസിയിലെ മറ്റ് അംഗങ്ങളുമായി മഞ്ജു ഭിന്നതയിലാണെന്നും തുടര്‍ന്ന് സംഘടനയില്‍ നിന്ന് രാജിവെച്ച ശേഷമാണ് യുഎസിലേക്ക് പോയതെന്നും വാര്‍ത്ത വന്നിരുന്നു. യുഎസിലും കാനഡയിലും അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത് സഹപ്രവര്‍ത്തകരോടും സുഹൃത്തുക്കളോടുമൊത്തു ഒഴിവുകാലം ചെലവഴിച്ചശേഷമാണു താരം മടങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Manju Warrier returned foreign trip, Kochi, Manju Warrier, Actress, Foreign, Controversy, Resigned, News, Cinema, Entertainment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.